Connect with us

india

‘200 രൂപ പോലും കിട്ടുന്നില്ല’ അയോധ്യയിൽ ബി.ജെ.പിയെ തോറ്റതിന്റെ കാരണം തുറന്ന് പറഞ്ഞ് ഇ-റിക്ഷാ ഡ്രൈവർമാർ‘

മന്ത്രിമാർ ഇടക്കിടക്ക് വരും, വൻ റാലികൾ നടത്തും പോകും എന്നാൽ പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങളെ കേൾക്കാനോ അവ പരിഹരിക്കാനോ ആരും തയാറാകുന്നില്ല’

Published

on

രാമക്ഷേത്രം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കനത്തതിരിച്ചടിയായിരുന്നു അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ തോല്‍വി. എന്തുകൊണ്ട് ബി.ജെ.പിക്കെതിരെ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വിധിയെഴുതിയെന്ന് പറയുകയാണ് രാമക്ഷേത്ര നഗരിയിലെ ഇ റിക്ഷാ ഡ്രൈവര്‍മാര്‍. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ലല്ലു സിംഗിനെ സമാജ്വാദി പാര്‍ട്ടിയുടെ അവദേശ് പ്രസാദ് സിങ് മികച്ച ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് യോഗിയും മോദിയുമൊക്കെ സര്‍ക്കാര്‍ നേട്ടമായാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ക്ഷേത്രപരിസരത്ത് താമസിക്കുന്നവരും ജോലിചെയ്യുന്നവരും പറയുന്നത് ഒരു ദിവസം 200 രൂപ പോലും സമ്പാദിക്കനാകുന്നില്ലെന്നാണ്. കാര്യമായ വരുമാനമില്ലാത്തത് ജീവിത പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറയുന്നു. ഉദ്ഘാടനം നടന്ന ആദ്യ ആഴ്ചകളില്‍ തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ധാരാളമായെത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ.പ്രദേശത്തോടുള്ള സര്‍ക്കാരിന്റെ അവഗണന ഞങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചു.

റോഡ് അടക്കം അടിസ്ഥാന വികസനങ്ങളിലെല്ലാം സര്‍ക്കാര്‍ പിന്നോട്ടാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ മറ്റിടങ്ങളിലും ഫൈസാബാദിന് സമാനമായ അവസ്ഥയു?ണ്ടാകുമെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ അയോധ്യ വികസനത്തില്‍ പിന്നോട്ടാണ്. കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ ഞങ്ങള്‍ റിക്ഷ ഓടിക്കുന്നു. അയോധ്യ നിര്‍മ്മിക്കുന്നതും വികസിപ്പിക്കുന്നതും ഞങ്ങള്‍ കണ്ടു.എന്നാലും ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ല. ബി.ജെ.പി സ്ഥാനാര്‍ഥി ഞങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിട്ടില്ല.

ഒരാള്‍ പോലും ഞങ്ങളെ കേള്‍ക്കാന്‍ തയാറായിട്ടില്ല. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഇടക്കിടക്ക് വരും, വന്‍ റാലികള്‍ നടത്തും പോകും.മാധ്യമങ്ങളിലും സൈബര്‍ ഇടങ്ങളിലും വലിയ വാര്‍ത്തയാകും. എന്നാല്‍ പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളെ കേള്‍ക്കാനോ അവ പരിഹരിക്കാനോ ആരും തയാറാകുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഇത് തുടര്‍ന്നാല്‍ അയോധ്യയിലെ വിധിയാകും മറ്റിടങ്ങളിലും ബി.ജെ.പിയെ കാത്തിരിക്കുക.

ഞങ്ങളുടെ വരുമാനം ഗണ്യമായി കുറഞ്ഞു. 500 മുതല്‍ 800 രൂപ വരെ സമ്പാദിച്ചിരുന്നിടത്ത് ഇപ്പോള്‍ 250 രൂപ പോലും കിട്ടാത്ത ദിവസങ്ങളുണ്ടെന്ന് റിക്ഷാതൊഴിലാളികള്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം കൂടി തിരിച്ചടിയായതോടെ ജൂണ്‍ നാലിന് ശേഷം അവസ്ഥ കൂടുതല്‍ മോശമായി. തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ വലിയ കുറവുണ്ടായെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

india

ഡല്‍ഹിയില്‍ 2000 കോടിയുടെ 200 കിലോ ഗ്രാം കൊക്കെയ്ന്‍ പിടികൂടി

ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.

Published

on

ഡല്‍ഹിയില്‍ 2000 കോടിയുടെ 200 കിലോ ഗ്രാം കൊക്കെയ്ന്‍ പിടികൂടി. രമേഷ് നഗര്‍ മേഖലയില്‍ നിന്ന് ഡല്‍ഹി പൊലീസാണ് യെക്കുമരുന്ന് പിടികൂടിയത്. രമേഷ് നഗറിലെ വെയര്‍ ഹൗസില്‍ നിന്നായിരുന്നു കൊക്കെയ്ന്‍ പിടികൂടിയത്. ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ന്‍ കടത്തുന്നതിനു വേണ്ടി പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് വാഹനം പിടികൂടിയത്. രാജ്യ തലസ്ഥാനത്ത് ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.

നേരത്തെ 560 കിലോ ഗ്രം കൊക്കെയ്‌നും 40 കിലോ ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടിയിരുന്നു. 5260 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് പിടികൂടിയിരുന്നത്. ഒക്ടോബര്‍ രണ്ടിന് മഹിപാല്‍പൂരിലെ ഗോഡൗണിലാണ് ഈ വന്‍ മയക്കുമരുന്ന് വേട്ട നടന്നത്. ഏഴ് പേരെ ഇതില്‍ അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ സംഭവ സ്ഥലത്തുനിന്നും രണ്ട് പേരെ അമൃത്സര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടി.

 

Continue Reading

india

ഫ്ളൈറ്റില്‍ യാത്രയ്ക്കിടെ ലൈംഗികാതിക്രമം; നാല്‍പ്പത്തിമൂന്ന്കാരന്‍ അറസ്റ്റില്‍

ഇയാളുടെ മുന്‍ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതായുള്ള പരാതിയിലാണ് രാജേഷ് ശര്‍മയെ പൊലീസ്  അറസ്റ്റ് ചെയ്തത്.

Published

on

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ ഫ്ളൈറ്റില്‍ യാത്രയ്ക്കിടെ യാത്രികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ നാല്‍പ്പത്തിമൂന്ന്കാരന്‍ അറസ്റ്റില്‍. ഇയാളുടെ മുന്‍ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതായുള്ള പരാതിയിലാണ് രാജേഷ് ശര്‍മയെ പൊലീസ്  അറസ്റ്റ് ചെയ്തത്.

വൈകീട്ട് ചെന്നൈയില്‍ വിമാനമിറങ്ങിയതിനു പിന്നാലെ വിമാനത്താവളത്തിലെ സ്റ്റാഫുമായി ചേര്‍ന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വിമാനത്താവളത്തിനു സമീപമുള്ള മീനമ്പക്കം ഓള്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ ഭാരതീയ ന്യായ സംഹിത വകുപ്പ് 75 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

യാത്രയ്ക്കിടയില്‍ വിന്‍ഡോ സീറ്റിലിരിക്കുന്നതിനിടെ ഉറങ്ങിപ്പോയെന്നും പുറകിലിരുന്ന പ്രതി മോശമായി സ്പര്‍ശിച്ചുവെന്നുമാണ് യുവതി പരാതി നല്‍കിയത്. രാജേഷിനെ അറസ്റ്റ് ചെയ്തെന്നും ഇദ്ദേഹം രാജസ്ഥാന്‍ സ്വദേശിയാണെന്നും ഉദ്യോഗസ്ഥ പറഞ്ഞു.

വിഷയത്തില്‍ ഇന്‍ഡിഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പൊലീസില്‍ പരാതി നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ ഒരു സ്റ്റാഫ് അവരുടെ കൂടെ പൊലീസ് സ്റ്റേഷന്‍ വരെ പോകുകയായിരുന്നുവെന്ന് ചെന്നൈ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

 

Continue Reading

india

രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം

രാജ്യം എല്ലാവിധ ബഹുമതികളോടും കൂടിയാണ് രത്തന്‍ ടാറ്റയ്ക്ക് അന്ത്യ യാത്ര ഒരുക്കിയത്.

Published

on

വ്യവസായ രംഗത്തെ പ്രമുഖന്‍ രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം. രാജ്യം എല്ലാവിധ ബഹുമതികളോടും കൂടിയാണ് രത്തന്‍ ടാറ്റയ്ക്ക് അന്ത്യ യാത്ര ഒരുക്കിയത്. മുംബൈയിലെ വോര്‍ളി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. രാവിലെ പത്ത് മുതല്‍ സൗത്ത് മുംബൈയിലെ എന്‍സിപിഎ (നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ്)യിലെ പൊതുദര്‍ശനത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

അമിത് ഷാ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ശരത് പവാര്‍, സുപ്രിയ സുലേ, ഉദ്ധവ് താക്കറേ, ഏക്നാഥ് ഷിന്‍ഡേ, ഭൂപേന്ദ്ര പട്ടേല്‍, പിയൂഷ് ഗോയല്‍ മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി എന്നിവരും പങ്കെടുത്തു. സിനിമാ രംഗത്തെ നിരവധി പേര്‍ രത്തന്‍ ടാറ്റയ്ക്ക് അനുശോചനം അറിയിക്കാന്‍ എന്‍സിപിഎയിലെത്തി. വിലാപയാത്ര കടന്നു പോകുന്ന വഴിയില്‍ ആയിരങ്ങളാണ് അദ്ദേഹത്തെ അനുഗമിച്ചത്.

രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രത്തന്‍ ടാറ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വഷളാവുകയായിരുന്നു. ബുധനാഴ്ച രാത്രി 11.45ഓടെയാണ് രത്തന്‍ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ വിപണിയിലെത്തിച്ച ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കീഴിലെത്തിച്ച, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ച വ്യവസായിയാണ് രത്തന്‍ ടാറ്റ. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ ടാറ്റയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു.

വ്യവസായത്തിലും ജീവകാരുണ്യത്തിലും ശാശ്വതമായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.

Continue Reading

Trending