കൊച്ചി: താന്‍ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും പാര്‍വതി തെറ്റിദ്ധരിച്ചതാണെന്നും ഇടവേള ബാബു. താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചതിനു പിന്നാലെയാണ് ഇടവേള ബാബുവിന്റെ വിശദീകരണം.

അമ്മ നിര്‍മിക്കുന്ന ട്വിന്റി-ട്വിന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാമുമോ എന്ന ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് വിവാദമായത്. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജി വെച്ചവരും സിനിമയില്‍ ഉണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍വ്വതിയുടെ രാജി.

അമ്മയില്‍ നിന്നും രാജിവെക്കുന്നുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. നടി ഭാവനയെക്കുറിച്ചുള്ള അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് രാജി.

‘ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു.’-പാര്‍വ്വതി തിരുവോത്ത് പറഞ്ഞു.