Video Stories
സി.പി.എമ്മിന്റെ ‘ബ്രിട്ടീഷ് രാജ്’
’03-01-19 തീയതി 18.45 മണിക്ക് ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകനായ ഒന്നാംപ്രതിയടക്കം കണ്ടാലറിയാവുന്ന സുമാര്‍ 20ഓളംവരുന്ന പ്രതികള്‍ സ്ഥലത്ത് മതസ്പര്‍ദയുണ്ടാക്കി, ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും സംഘംചേര്‍ന്ന് മേപ്പയൂര്‍ റോഡ് ജംഗ്ഷനിലെ പേരാമ്പ്ര കുറ്റ്യാടി റോഡിലുള്ള പരാതിക്കാരന് പ്രസിഡന്റായുള്ള പേരാമ്പ്ര മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള ജുമാമസ്ജിദ് പള്ളിക്ക് കല്ലെറിഞ്ഞ് കേടുപാടുകള്‍ വരുത്തി എന്നും മറ്റും.’ കോഴിക്കോട് റൂറല്‍ പരിധിയില്‍പെടുന്ന പേരാമ്പ്ര പൊലീസ്സ്റ്റേഷനില്‍ ജനുവരി നാലിന് തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്) ആണിത്. ഇതുപ്രകാരം സി.പി.എം ചെറുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം മാണിക്കോത്ത് അതുല്‍ദാസ് ഒന്നാംപ്രതിയും കണ്ടാലറിയാവുന്ന ഇരുപതുപേര്‍ മറ്റുപ്രതികളുമാണ്. സി.പി.എമ്മുകാരന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ കേരളത്തിലാണ് ഇത്തരമൊരു പ്രഥമ വിവര റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണം കയ്യാളുന്ന കക്ഷിയുടെ ആളുകളാണ് പ്രതികള്‍ എന്നതുമാത്രമല്ല ഈ കേസിനെ പ്രാധാന്യപ്പെടുത്തുന്നത്. നാഴികക്ക് നാല്പതുവട്ടം മത സൗഹാര്‍ദത്തെക്കുറിച്ചും മുസ്്ലിംകളാദി മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും വീമ്പുപറയുകയും അവരുടെ വോട്ടുകള്‍ തക്കത്തില്‍ സ്വായത്തമാക്കുകയും ചെയ്യുന്നതിന് പെടാപ്പാടുപെടുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവും കൂട്ടരുമാണ് ഒരു ആരാധനാലയത്തിനെതിരെ ഇവ്വിധം ആക്രമണം നടത്തിയിരിക്കുന്നത് എന്നതാണ് അതിനേക്കാള്‍ ഖേദകരവും ഉത്കണ്ഠാജനകവും.
എന്തിനായിരുന്നു സി.പി.എം പോലുള്ളൊരു കക്ഷിയുടെ നേതാവും പ്രവര്‍ത്തകരും പൊലീസ് പറയുന്നതുപോലെ വ്യക്തമായ കരുതലോടെ മുസ്ലിം പള്ളിക്ക് കല്ലെറിയാനും കേടുപാടുകള്‍ വരുത്താനും മുന്നിട്ടിറങ്ങിയത്? സി.പി.എം നേതാക്കള്‍ പറയുന്നത് കണ്ണടച്ച് വിശ്വസിച്ചാല്‍ അത് മുസ്്ലിംലീഗ് ഓഫീസിനെതിരെ എറിഞ്ഞ കല്ല് അബദ്ധത്തില്‍ പള്ളിയുടെ തൂണില്‍ തട്ടിയതാണെന്നാണ്. ഈ വിതണ്ഡവാദം വിശ്വസിക്കാന്‍ പിണറായി വിജയന്റെ പൊലീസ്കൂടി തയ്യാറായില്ല. പള്ളിയില്‍നിന്ന് 150 മീറ്ററോളം അകലത്തിലാണ് മുസ്്ലിംലീഗ് ഓഫീസ്. സംഭവസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം അതുവഴി വരികയായിരുന്നു. തൂണിനു മാത്രമല്ല അംഗശുദ്ധി വരുത്തുന്ന സ്ഥലത്തും വരാന്തയിലും കല്ലേറേറ്റ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി തവണയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ പ്രകോപിതരായി മൂവായിരത്തോളം പേരാണ് പിറ്റേന്ന് സ്ഥലത്ത് തടിച്ചുകൂടിയത്. മഗ്രിബ് നമസ്കാരത്തിനുശേഷമായിരുന്നു ആക്രമണം. മതവികാരം വ്രണപ്പെടുന്നതിനും വലിയൊരു തിരിച്ചടിക്കും കലാപത്തിലേക്കും പോകുമായിരുന്ന പ്രസ്തുത സംഭവം മുസ്്ലിംലീഗ് പ്രവര്‍ത്തകരുടെയും പള്ളിക്കമ്മിറ്റിയുടെയും സൗഹാര്‍ദപ്രിയരായ നാട്ടുകാരുടെയും യുക്തമായ ഇടപെടലിലൂടെ ഒഴിവാകുകയായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ജനങ്ങളുടെ ഇടപെടലാണ് പൊലീസിനെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും മത സ്പര്‍ദക്കെതിരെ കേസെടുക്കാനും നിര്‍ബന്ധിതമാക്കിയത്. അതുല്‍ദാസ് ഒഴികെ എല്ലാവരും ഒളിവിലാണ്. ഈയിടെയാണ് പള്ളി പുതുക്കിപ്പണിതത്. 2017 ഏപ്രില്‍ 5ന് ഇവിടെയടുത്ത് നൊച്ചാട് പള്ളിയിലെ ഇമാമിനെ സി.പി.എമ്മുകാര്‍ വധഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട സംഭവവും ഇതോടൊപ്പം കൂട്ടിവായിക്കണം.
എന്തു നേട്ടമാണ് ഒരു ആരാധനാലയം തകര്‍ക്കുന്നതിലൂടെ ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത് എന്ന് ചിന്തിക്കുമ്പോള്‍ മറ്റ് ചില ഗൂഢമായ ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഈ ഹീനകൃത്യത്തിന് പ്രേരകമെന്ന് കാണാനാകും. കൃത്യമായ ഇടപെടലില്ലായിരുന്നെങ്കില്‍ സംഭവം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലോ സംഘ്പരിവാറുകാരിലോ ചാര്‍ത്തപ്പെടുമായിരുന്നു. യഥാര്‍ത്ഥത്തില്‍ സി.പി.എം കണക്കുകൂട്ടിയതും അതുതന്നെയാണ്. സംഭവദിവസവും തലേന്നും കേരളത്തിലാകമാനം ബി.ജെ.പി നേതൃത്വത്തില്‍ സംഘ്പരിവാറുകാര്‍ അഴിഞ്ഞാടുകയായിരുന്നു. ശബരിമലയില്‍ രണ്ടു യുവതികളെ സര്‍ക്കാര്‍ സഹായത്തോടെ ആചാരംലംഘിച്ച് ദര്‍ശനം നടത്തിച്ചതിനെതിരെയായിരുന്നു ഹര്‍ത്താലടക്കമുള്ള അക്രമ പരമ്പര. മൂന്നാം തീയതിയിലെ ഹര്‍ത്താലിലും കോഴിക്കോട് ജില്ലയിലെ പലസ്ഥലത്തും അക്രമങ്ങളുണ്ടായപ്പോള്‍ അതെല്ലാം സംഘ്പരിവാറുകാരാണെന്ന് അവര്‍തന്നെ സമ്മതിക്കുമ്പോഴാണ് കത്തുന്ന പുരയ്ക്ക് ഊരുന്ന കഴുക്കോല് ലാഭമെന്ന കണക്കിന് സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സി.പി.എം പള്ളിയുടെ നേര്‍ക്ക് തിരിഞ്ഞത്.
രാഷ്ട്രീയം വോട്ടുകള്‍ സമാഹരിക്കുന്നതിനപ്പുറം ജനങ്ങളെ തമ്മില്‍തല്ലിച്ച് കൊല്ലിക്കല്‍ ആകുന്നത് ഹീനമെന്നേ വിശേഷിപ്പിക്കേണ്ടൂ. 1971ലെ തലശ്ശേരി കലാപത്തിലുള്‍പ്പെടെ പയറ്റിത്തെളിഞ്ഞ തന്ത്രമാണ് കമ്യൂണിസ്റ്റ്പാര്‍ട്ടി പേരാമ്പ്രയിലും പുറത്തെടുത്തത്. പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായിരിക്കെയാണ് സി.പി.എം മുന്‍നേതാവും ആര്.എം.പി സ്ഥാപകനുമായ ടി.പി ചന്ദ്രശേഖരനെ വടകര ഒഞ്ചിയത്ത് ഇരുട്ടിന്റെ മറവില്‍ സി.പി.എമ്മുകാര്‍ 51 തവണ വെട്ടിക്കൊലപ്പെടുത്തിയത്. പിറ്റേന്ന് പിണറായി വിജയന് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞത്, ചന്ദ്രശേഖരന്റെ ഘാതകര്‍ വന്ന വാഹനത്തിന്റെ ചില്ലില്‍ ‘മാഷാ അല്ലാ’ എന്ന് രേഖപ്പെടുത്തിയിരുന്നുവെന്നാണ്. ഈ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ ജയിലില്‍കഴിയുന്നത് സി.പി.എമ്മിന്റെ നേതാക്കളാണ്. മൂന്നാറില്‍ റവന്യൂഭൂമിയില്‍ ഭൂമാഫിയക്കാര്‍ സ്ഥാപിച്ച കുരിശ ്പൊളിച്ച സ്വന്തം സര്‍ക്കാരിലെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയാണ് പന്തളത്ത് ചന്ദ്രന് ഉണ്ണിത്താന് എന്ന മധ്യവയസ്കനെ സി.പി.എമ്മുകാര്‍ ആസൂത്രിതമായി കല്ലെറിഞ്ഞ് കൊന്നപ്പോള്‍ തലക്ക് ക്ഷതമേറ്റാണ് മരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി മരണം ഹൃദയാഘാതം മൂലമാണെന്ന് തട്ടിവിട്ടത്. നടന് ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ കേസ് നിലനില്‍ക്കെ കൃത്യം ചെയ്തത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞതും ഇതേ വിജയനാണ്. ഒരു യുവതികൂടി ശബരിമലയില്‍ കയറിയില്ലേ, ഇനിയെന്താ ഹര്‍ത്താല്‍ നടത്തുന്നില്ലേ എന്ന് മൈക്കിനുമുന്നില്‍ ചെന്നുനിന്ന് ചോദിക്കാന്‍ തയ്യാറായ മുഖ്യമന്ത്രിക്ക് സ്വന്തം മുന്നണിയിലെ സി.പി.ഐക്കാര്‍ ചാര്‍ത്തിയ ‘മുണ്ടുടുത്ത മോദി’പട്ടം യഥേഷ്ടം ചേരും. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരും ശിങ്കിടികളും ചേര്‍ന്ന് നാടിനെ ബ്രിട്ടീഷുകാലത്തെ ‘ഭിന്നിപ്പിച്ചുഭരിക്കല്‍’ നയത്തിലൂടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെങ്കില്‍ അതിന് കാലവും ചരിത്രവും സാക്ഷിയാകുമെന്ന് മാത്രമേ പറയാനുള്ളൂ.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News17 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala20 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala19 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala18 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

