Education

ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കും; ഉത്തരവിറക്കി സര്‍ക്കാര്‍

By web desk 1

May 19, 2021

സംസ്ഥാനത്ത് ഒൻപതാം തരം വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാർഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരി​ഗണിച്ചുമാണ് ക്ലാസ് കയറ്റം നൽകുക.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, വിടുതൽ സർട്ടിഫിക്കറ്റ്, പ്രവേശനം എന്നിവ സംബന്ധിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തി അധ്യാപകർ മെയ് 25നകം പ്രമോഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ഉത്തരവിൽ പറയുന്നു