Connect with us

kerala

വിശുദ്ധിയുടെ വെണ്‍മയില്‍ കേരളത്തില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍

സ്‌നേഹവും സൗഹാര്‍ദ്ദവും സാഹോദര്യവും പുതുക്കുന്നതിന് റമസാനില്‍ ആര്‍ജിച്ചെടുത്ത സഹനവും ത്യാഗവും കരുത്താകണം.

Published

on

കോഴിക്കോട്: ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് ശേഷം വിശ്വാസികള്‍ ഇന്ന് ഈദുല്‍ഫിത്വര്‍ ആഘോഷത്തില്‍. ആത്മശുദ്ധിയുടെ ആഘോഷമാണ് ഈദുല്‍ ഫിത്വര്‍. വ്രതത്തോടൊപ്പം ഖുര്‍ആന്‍ പാരയണവും ഇഅ്തികാഫും ദാനധര്‍മങ്ങളുമെല്ലാമായി കഴിച്ചുകൂട്ടിയ ഒരുമാസത്തിന് ശേഷം ഈദുല്‍ഫിത്വറിലൂടെ സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങള്‍ വിളംബരം ചെയ്യുകയാണ് വിശ്വാസി സമൂഹം. ദുരിത ജീവിതം നയിക്കുന്നവര്‍ക്കും പ്രയാസം അനുഭവിക്കുന്നവര്‍ക്കും സാന്ത്വനമാകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും മുന്നോട്ട്‌വന്നാണ് പെരുന്നാള്‍ ദിനത്തില്‍ സ്രഷ്ടാവിനോട് നന്ദി കാണിക്കേണ്ടതെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു. ആഴ്ചകളുടെ മാത്രം ഇടവേളകളിലാണ് ഈ വര്‍ഷം ഈസ്റ്ററും വിഷുവും പെരുന്നാളും എത്തിയത്. അസ്വസ്ഥതകള്‍ നിത്യകാഴ്ചയാകുന്ന കാലത്ത് കാലം പോലും നമ്മുടെ സൗഹാര്‍ദ്ദത്തിന് കളമൊരുക്കുകയാണ്.

സ്‌നേഹവും സൗഹാര്‍ദ്ദവും സാഹോദര്യവും പുതുക്കുന്നതിന് റമസാനില്‍ ആര്‍ജിച്ചെടുത്ത സഹനവും ത്യാഗവും കരുത്താകണം. ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമായ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകംതുറന്ന് നോക്കാനുള്ള അവസരം കൂടിയാണ് സംജാതമായിരിക്കുന്നത്. വ്യക്തിയില്‍ നിന്ന് കുടുംബത്തിലേക്കും അതുവഴി സമൂഹത്തിലേക്കും ശാന്തിയും സമാധാനവും ഒഴുകാന്‍ പെരുന്നാള്‍ അവസരമാവണം. വിദ്വേഷ രഹിതവും സഹവര്‍ത്തിത്വവും സമഭാവനയും മാനവരാശിയുടെ സമത്വവും ഉദ്‌ഘോഷിക്കുന്ന പെരുന്നാള്‍ അതേ അര്‍ത്ഥത്തില്‍ ആഘോഷിക്കാന്‍ കഴിയണം.
കനത്ത ചൂടിലുള്ള റമസാന്‍ വ്രതത്തിനും ആരാധാനനിരതമായ രാത്രികള്‍ക്കും ശേഷമെത്തുന്ന പെരുന്നാളിനെ വിശ്വാസികള്‍ക്ക് നിറഞ്ഞ സന്തോഷത്തോടെയാണ് വരവേല്‍ക്കുന്നത്. കഴിഞ്ഞ മൂപ്പത് നാളുകള്‍ ആരാധനകളില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം ചെയ്തുമാണ് വിശ്വാസികള്‍ ചെലവഴിച്ചത്. സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കാനും ചെയ്തുപോയ പാപങ്ങള്‍ കഴുക്കിക്കളയാനും നാഥനിലേക്ക് കരങ്ങള്‍ നീട്ടി പ്രാര്‍ത്ഥനയുമായി കഴിഞ്ഞ വിശുദ്ധ ദിവസങ്ങള്‍ക്ക് പരിസമാപ്തിയായാണ് വിശ്വാസികള്‍ ഈദ് ആഘോഷിക്കുന്നത്. അടുത്ത റമസാന്‍ വരെ നീളുന്ന ആത്മശുദ്ധിയുടെ നീണ്ട പോരാട്ടത്തിനുള്ള പരിശ്രമം കൂടിയാണെന്ന തിരിച്ചറിവോടെയാണ് റമസാന് വിട ചൊല്ലുന്നത്.

വ്യാഴായ്ച ശവ്വാല്‍ പിറ ദൃശ്യമാകാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ശനിയാഴ്ചയായി തീരുമാനിച്ചതോടെ ഒരു വെള്ളിയാഴ്ച കൂടി റമസാനിന്റെ വിശുദ്ധിയോടെ വിശ്വാസികള്‍ ജുമുഅ പ്രാര്‍ത്ഥനക്കായി ഒത്തുചേര്‍ന്നു. അതേ സമയം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്നലെ വിപുലമായ രീതിയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറുപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.

ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.

Continue Reading

kerala

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ

കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

Published

on

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം. ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന വിധി. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ തിരിച്ചടിയെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

കെജ്രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Continue Reading

Trending