നാഗപട്ടണം: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് ഡിപ്പോയിലെ കെട്ടിടം തകര്‍ന്നു വീണ് എട്ടു പേര്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. നാഗപട്ടണത്തെ പോരയാറിലുള്ള കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് പേര്‍ ബസ് ഡ്രൈവര്‍മാരും ഒരാള്‍ കണ്ടക്ടറുമാണ്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.