Connect with us

More

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; മാര്‍ച്ച് 11ന് വോട്ടെണ്ണല്‍

Published

on

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തിയ്യതി വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് മുഖ്യ കമ്മീഷ്ണര്‍ നസീം സെയ്ദി പ്രഖ്യാപിച്ചു.

ഗോവയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും തിരഞ്ഞെടുപ്പ് ഒറ്റഘട്ടത്തിലാണ് നടക്കുന്നത്. ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനും. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നും തിരഞ്ഞെടുപ്പ് നടക്കും. മണിപ്പൂരില്‍ വോട്ടെടുപ്പ് രണ്ടുഘട്ടമായിരിക്കും. ആദ്യഘട്ടം മാര്‍ച്ച് നാലിനും, രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിനും നടക്കും. യുപിയില്‍ ഏഴുഘട്ടമായാണ് തിരഞ്ഞെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഫെബ്രുവരി 11ന് ഒന്നാംഘട്ടവും, ഫെബ്രുവരി 15ന് രണ്ടാം ഘട്ടവും, മൂന്നാം ഘട്ടം-19നും നാലാം ഘട്ടം-23നും, അഞ്ചാം ഘട്ടം-27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് നാലിനും , ഏഴാം ഘട്ടം മാര്‍ച്ച് എട്ടിനുമായിരിക്കും. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മാര്‍ച്ച് 11നും നടക്കും.

അഞ്ചു സം്സ്ഥാനങ്ങളില്‍ 693 മണ്ഡലങ്ങളിലായി 16കോടി വോട്ടര്‍മാരാണുള്ളത്. 1,85,000 പോളിംഗ് ബൂത്ത് സ്‌റ്റേഷനുകളും ഉണ്ടായിരിക്കും. അവസാന വോട്ടര്‍പട്ടിക ജനുവരി അഞ്ചു മുതല്‍ 12വരെയുള്ള തിയ്യതികളില്‍ പുറത്തിറക്കും. അഞ്ചു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പ്രചാരണത്തിന് പണം ഉപയോഗിക്കുന്നതിന് നിയന്ത്രണം വന്നു. ഗോവയിലും മണിപ്പൂരിലും സ്ഥാനാര്‍ത്ഥിക്ക് 20ലക്ഷം രൂപവരെ ചിലവഴിക്കാം. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 28ലക്ഷവും ചിലവഴിക്കാമെന്ന് വ്യക്തമാക്കുന്നു. 20000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ ബാങ്കു വഴി മാത്രമേ നടത്താന്‍ പാടുള്ളൂ. പാര്‍ട്ടി ചാനല്‍ വഴിയുള്ള പ്രചാരണം തിരഞ്ഞെടുപ്പ് ചിലവില്‍പെടുമെന്നും പെയ്ഡ് ന്യൂസ് പ്രവണത പ്രസ് കൗണ്‍സില്‍ നിരീക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് 85,000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലുമായി ഇവയെ വിന്യസിക്കും. 750 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തിന്റെ സേവനം അഞ്ച് സംസ്ഥാനങ്ങളിലും ഉറപ്പാക്കുമെന്ന് ആഭ്യന്തര സെക്രട്ടറി നേരത്തെ അറിയിച്ചിട്ടുണ്ട്.

നോട്ട് നിരോധിച്ചതുമൂലമുണ്ടായ പ്രതിസന്ധിക്കെതിരെ ജനം എങ്ങനെ പ്രതികരിക്കുമെന്നതുകൂടിയായിരിക്കും തിരഞ്ഞെടുപ്പിലെ വിധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പുഫലം നിര്‍ണ്ണായകമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വളപട്ടണം വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സിൽ തീപിടുത്തം

നമ്പർ 2 പ്ലാന്റില്‍ ബോർഡ് ഫോം യന്ത്രത്തിന്റെ അടി ഭാഗത്ത് ഹൈഡ്രോളിക് എൻജിനില്‍ തീപിടിക്കുകയായിരുന്നു

Published

on

കണ്ണൂര്‍: വളപട്ടണത്ത് വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സിൽ തീപിടുത്തം. ഹാർഡ് ബോർഡ് സെക്ഷനിലാണ് അഗ്നിബാധയുണ്ടായത്. നമ്പർ 2 പ്ലാന്റില്‍ ബോർഡ് ഫോം യന്ത്രത്തിന്റെ അടി ഭാഗത്ത് ഹൈഡ്രോളിക് എൻജിനില്‍ തീപിടിക്കുകയായിരുന്നു.

മോട്ടറും കേബിളുകളും ഇലക്ട്രിക് പാർട്ടുകളും കത്തി നശിച്ചു. ബുധനാഴ്ച രാത്രി 9.30നാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. തയ്യാറാക്കി വെച്ച ബോർഡുകളിലേക്ക് തീ വ്യാപിക്കാത്തതിനാൽ കൂടുതൽ നാശ നഷ്‌ടം ഒഴിവായി.

കണ്ണൂർ അഗ്നിരക്ഷാസേനയിലെ അസി.സ്‌റ്റേഷൻ ഓഫീസർ എം എസ് രമേശൻ, ഗ്രേഡ് അസി.സ്‌റ്റേഷൻ ഓഫീസർ എം കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തില്‍ ഒരു യൂണിറ്റും ഫാക്ടറിയുടെ 2 യൂണിറ്റും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Continue Reading

crime

ക്രിമിനൽ കേസ് പ്രതി തോക്കുമായി മെഡിക്കൽ കോളജിൽ; പിടികൂടാനായില്ല

സുഹൃത്തിനെ കാണാനെന്ന വ്യാജേനയാണ് ആശുപത്രിയിലെത്തിയത്

Published

on

തിരുവനന്തപുരം: തോക്കുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്. എയര്‍ഗണ്ണുമായി അത്യാഹിത വിഭാഗത്തില്‍ ഓടിക്കയറുകയായിരുന്നു. കല്ലമ്പലം സ്വദേശി സതീഷ് സാവണ്‍ ആണ് മെഡിക്കല്‍ കോളേജില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്.

സുരക്ഷാ ജീവനക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. ഒരു കേസിൽ ജയിലിലായിരുന്ന സതീഷ് ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. നാലരയോടെയാണ് ഇയാൾ ആശുപത്രിക്കുള്ളിൽ എത്തിയത്. സുഹൃത്തിനെ കാണാനെന്ന വ്യാജേനയാണ് ആശുപത്രിയിലെത്തിയത്.

എയര്‍ ഗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സതീഷ്. മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

EDUCATION

ഇത്തവണ എസ്​.എസ്​.എൽ.സി പരീക്ഷ എഴുതുന്നത് 4.27 ലക്ഷം പേർ; പ്ലസ്​ ടുവിന്​ 4,44,097 പേരും

2971 പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ന​ട​ക്കു​ക

Published

on

മാർച്ച്​ നാ​ലി​ന്​ ആ​രം​ഭി​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​താ​ൻ 4,27,105 പേ​ർ. മാ​ർ​ച്ച്​ ഒ​ന്നി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ 4,15,044 പേ​രും ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ 4,44,097 പേ​രും എ​ഴു​തും. 27,770 പേ​ർ ഒ​ന്നാം വ​ർ​ഷ വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക്കും 29,337 പേ​ർ ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​ക്കും ഹാ​ജ​രാ​കും.
2971 പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ന​ട​ക്കു​ക. 2017 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ. വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക്ക്​ 389 കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​പ​രീ​ക്ഷ​ക​ൾ കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ലെ വി​വി​ധ സെ​ന്റ​റു​ക​ളി​ൽ ന​ട​ക്കു​ന്നു​ണ്ട്. വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ മാ​ത്ര​മേ സെ​ന്റ​റു​ക​ൾ ഉ​ള്ളൂ.
എ​സ്.​എ​സ്.​എ​ൽ.​സി​യി​ൽ കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്​ മ​ല​പ്പു​റം എ​ട​രി​ക്കോ​ട്​ പി.​കെ.​എം.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ്​; 2085 പേ​ർ. ഏ​റ്റ​വും കു​റ​വ്​ പേ​ർ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്​ മൂ​വാ​റ്റു​പു​ഴ ശി​വ​ൻ​കു​ന്ന്​ ഗ​വ.​എ​ച്ച്.​എ​സ്.​എ​സ്, മൂ​വാ​റ്റു​പു​ഴ എ​ൻ.​എ​സ്.​എ​സ്.​എ​ച്ച്.​എ​സ്, തി​രു​വ​ല്ല കു​റ്റൂ​ർ ഗ​വ. എ​ച്ച്.​എ​സ്, ഹ​സ​ൻ​ഹാ​ജി ഫൗ​ണ്ടേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ച്ച്.​എ​സ്, ഇ​ട​നാ​ട്​ എ​ൻ.​എ​സ്.​എ​സ്​ എ​ച്ച്.​എ​സ്​ എ​ന്നീ സ്കൂ​ളു​ക​ളി​ലാ​ണ്​; ഒ​രു കു​ട്ടി വീ​തം.

Continue Reading

Trending