kerala
ടൊവിനോയുടെ ചിത്രം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് പോസ്റ്റര്‍; വി എസ് സുനില്‍കുമാറിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്
ഇതുപോലെയുള്ള കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് സുനില്‍ കുമാറിന് നോട്ടീസ് അയച്ചു
തൃശൂര്‍: നടന് ടൊവിനോ തോമസിനൊപ്പം നില്ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ടൊവിനോയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്തെന്ന പരാതിയിലാണ് നടപടി.
ഇതുപോലെയുള്ള കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് സുനില്‍ കുമാറിന് നോട്ടീസ് അയച്ചു. വി എസ് സുനില്‍കുമാറിന്റേയും സിപിഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കൂടി കേട്ടശേഷമാണ് കമ്മിഷന് നോട്ടീസ് അയച്ചത്.
ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് രേഖാമൂലം അറിയിച്ചതായി മാതൃകാപെരുമാറ്റച്ചട്ടം സംബന്ധിച്ച് നോഡല്‍ ഓഫിസറായ തൃശൂര്‍ സബ് കലക്ടര്‍ വ്യക്തമാക്കി. ടൊനിനോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചശേഷം സുനില്‍കുമാര്‍ പിന്നീടതു പിന്‍വലിച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) അംബാസഡര്‍ ആയതിനാല്‍ തന്റെ ചിത്രമോ തന്നോടൊപ്പമുള്ള ചിത്രമോ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണെന്നു വ്യക്തമാക്കി ടൊവിനോ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനു പിന്നാലെയാണ് പിന്‍വലിച്ചത്.
kerala
കെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
മേയര്‍ ആര്യ രാജേന്ദ്രനേയും ഭര്‍ത്താവ് ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവിനേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു.
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനേയും ഭര്‍ത്താവ് ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവിനേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. ഇത് സംഭവിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു.
‘ഇങ്ങനെയേ സംഭവിക്കൂവെന്ന് ഞാന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നു. ആര്യയുടെ സഹോദരനാണ് സീബ്ര ക്രോസില്‍ വാഹനം കൊണ്ട് നിര്‍ത്തിയിട്ട് തെറി വിളിച്ചത്. അയാളും എംഎല്‍എയുമാണ് കൂടുതല്‍ പ്രശ്നമുണ്ടാക്കിയത്. മേയര്‍ ആണെന്ന് അറിയില്ല എന്ന് പറഞ്ഞതുകൊണ്ടാകും അന്ന് ഇത്രയും പ്രശ്നം ഉണ്ടാക്കിയത്. നിയമപരമായി ഇനിയും മുന്നോട്ട് പോകും. പ്രൈവറ്റ് ബസില്‍ ലീവ് വേക്കന്‍സിയിലാണ് ഇപ്പോള്‍ ഓടുന്നത്. കെഎസ്ആര്‍ടിസിയില്‍ തിരിച്ചെടുത്തിട്ടില്ല. ഇത്രയും പ്രശ്നമുണ്ടാക്കിയ മേയറും എംഎല്‍എയും നല്ല പോലെ ജോലി ചെയ്ത് ജീവിക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു. കെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ. പാവങ്ങളുടെ പാര്‍ട്ടി എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പറയുന്നത്, പക്ഷേ എന്നെ ഒരുപാട് ദ്രോഹിച്ചു.’ യദു പറഞ്ഞു.
നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യദുവിന്റെ അഭിഭാഷകന് വ്യക്തമാക്കി. കേസില്‍ മേയറുടെ സഹോദരന് അരവിന്ദ് മാത്രമാണ് പ്രതി. ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവും പ്രതികളല്ലെന്നാണ് കുറ്റപത്രം. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
kerala
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം
സ്കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.
കൊല്ലം കരുനാഗപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ മധ്യവയസ്കന് നഗ്നതാ പ്രദര്‍ശനം നടത്തി. സ്കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. കൊല്ലം കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം.
ശനിയാഴ്ച വൈകിട്ട് ബസ് കണ്ണേറ്റി പാലം കഴിഞ്ഞപ്പോഴായിരുന്നു ഇയാള്‍ സ്കൂള്‍ കുട്ടികളെ നോക്കി ലൈംഗികചേഷ്ട കാണിച്ചതോടെ കുട്ടികള്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.
ഇയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
kerala
പത്തനംതിട്ടയില്‍ 95കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 68കാരന് അറസ്റ്റില്‍
നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പത്തനംതിട്ട: വടശ്ശേരിക്കരയില്‍ 95 കാരിയായ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസി പത്രോസ് ജോണ്‍ (68)നെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍, വീട്ടുമുറ്റത്ത് ഇരുന്നിരുന്ന വയോധികയെ പ്രതി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പീഡനശ്രമത്തിനിടെ വയോധികയുടെ വായില്‍ പ്രതി തുണി നിറച്ചു തിരികെ അകത്തേക്ക് തള്ളാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ്. മല്‍പ്പിടുത്തത്തിനിടെ തുണി വായില്‍ നിന്ന് മാറിയതോടെ വയോധിക നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ തടഞ്ഞ് വയോധികയെ രക്ഷപ്പെടുത്തി. കൂടാതെ, സംഭവം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ വയോധികയും മകളും മാത്രമാണ് താമസിക്കുന്നത്. മകള്‍ ജോലിക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
-
kerala24 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india22 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala23 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala22 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

