ചെന്നൈ: ചെപ്പോക്കില്‍ ക്ലീന്‍ ബൗള്‍ഡ് ആയതിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിന്ന കോഹ്‌ലിയെ ട്രോളി ഇംഗ്ലണ്ടിന്റെ ആരാധക കൂട്ടം. ഇംഗ്ലണ്ടിന്റെ ബാര്‍മി ആര്‍മിയാണ് കോഹ്‌ലിയെ ട്രോളി സമൂഹമാധ്യമങ്ങളിലെത്തിയത്.

ഒരു കപ്പ് ചായക്കായി അടുക്കളയിലേക്ക് പോവുന്നു. അപ്പോഴാണ് പാല്‍ ഇല്ലെന്ന് മനസിലാവുന്നത് എന്നാണ് കോഹ് ലി പകച്ച് നില്‍ക്കുന്ന വീഡിയോ പങ്കുവെച്ച് ഇംഗ്ലണ്ടിന്റെ ബാര്‍മി ആര്‍മി ട്വിറ്ററില്‍ കുറിച്ചത്.

മൊയിന്‍ അലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയ കോഹ് ലിക്ക് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിരുന്നില്ല. വിക്കറ്റ് കീപ്പറുടെ ഗ്ലൗസില്‍ തട്ടിയാണോ ബെയില്‍സ് ഇളകിയത് എന്ന സംശയത്തില്‍ കോഹ്‌ലി ക്രീസില്‍ നിന്നു. എന്നാല്‍ റിപ്ലേകളില്‍ പന്ത് സ്റ്റംപില്‍ കൊണ്ടത് വ്യക്തമായതോടെ കോഹ് ലിക്ക് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു.