സതാംപ്ടൺ: ആതിഥേയരായ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ആദ്യം ബാറ്റിങ്. സതാംപ്ടണിൽ മഴ മാറിനിന്ന് മാനം തെളിഞ്ഞപ്പോൾ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി ഇംഗ്ലണ്ട് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. മൂന്ന് കളിയിൽ ഒരു ജയവും തോൽവിയുമടക്കം ആറാം സ്ഥാനത്തുള്ള വിൻഡീസിന് മൂന്ന് പോയിന്റുണ്ട്. ഇതേവേദിയിൽ ദക്ഷിണാഫ്രിക്കയുമായുള്ള വിൻഡീസിന്റെ മത്സരം നാലു ദിവസം മുമ്പ് മഴകാരണം മുടങ്ങിയിരുന്നു.