മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജിക്കത്തു നല്‍കിയതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. രാത്രി എട്ടേ കാലോടെയാണ് രാജി കത്ത് കൈമാറിയത്.

ജയരാജന്‍ രാജിക്കത്ത് നല്‍കിയെങ്കിലും അന്തിമ തീരുമാനം വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റിലെ ചര്‍ച്ചക്കും കേന്ദ്ര നേതൃത്വവുമായി കൂടിയാലോചനക്കും ശേഷം പുറത്തുവിടുക. മുഖ്യമന്ത്രി തന്നെ വാര്‍ത്ത പുറത്തു വിടുമെന്നും റിപ്പോര്‍ട്ടുണ്ട്.

ചിലപ്പോള്‍ ഇന്നുതന്നെ രാജിവിവരം പുറത്തുവിട്ടേക്കുമെന്നും സംശയിക്കുന്നു.
വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്നതിനു മുമ്പ് സ്വയം ഒഴിഞ്ഞു പോകാനുള്ള അവസരം എന്ന നിലയിലാണ് മുഖ്യമന്തി പിണറായി വിജയന്‍ ജയരാജന്റെ രാജിക്കത്തു വാങ്ങിയത്.