തലശ്ശേരി: ഇരിട്ടി സി.പി.എം പ്രവര്‍ത്തകനായ യാക്കൂബ് വധക്കേസില്‍ തലശ്ശേരി രണ്ടാംഅഡീഷ്ണല്‍ കോടതി അഞ്ചുപേരെ കുറ്റക്കാരായി കണ്ടെത്തി. ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു. കേസില്‍ വല്‍സന്‍ തില്ലങ്കേരിയെ കോടതി വെറുതെ വിട്ടു.

ശങ്കരന്‍, മനോജ്, വിജേഷ്, പ്രകാശ്, കാവ്യേഷ് തുടങ്ങിയവരാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ചുപേര്‍. വത്സന്‍ തില്ലങ്കേരിക്കു പുറമെ 10 പേരെ കൂടി കോടതി വെറുതെ വിട്ടു.

2006 ജൂണ്‍ 16-നാണ് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ യാക്കൂബിനെ കൊലപ്പെടുത്തിയത്. വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 16 പേരായിരുന്നു കേസിലെ പ്രതികള്‍. ഗൂഢാലോചനക്കുറ്റമായിരുന്നു വത്സന്‍ തില്ലങ്കേരിക്കെതിരെ ചുമത്തിയിരുന്നത്.