കൊച്ചി: എറണാകുളം ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. കൊച്ചി കോര്‍പറേഷനില്‍ നിലവില്‍ 31 ഇടങ്ങളില്‍ യുഡിഎഫ് നേട്ടമുണ്ടാക്കി.

ജില്ലാ പഞ്ചായത്തുകളില്‍ ചെറായി, കറുകുറ്റി, മലയാറ്റൂര്‍, കോടനാട്, പുല്ലുവഴി, നേര്യമംഗലം, വാരപ്പെട്ടി, ആവോലി, പാമ്പാക്കുട, മുളന്തുരുത്തി, പുത്തന്‍കുരിശ്, നെടുമ്പാശ്ശേരി, ആലങ്ങാട്, കടുങ്ങല്ലൂര്‍, വല്ലാര്‍പാടം എന്നിവിടങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു.

ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് ആലങ്ങാട്, അങ്കമാലി, ഇടപ്പളളി, കൂവപ്പടി, മുളന്തുരുത്തി, മൂവാറ്റുപുഴ, പള്ളുരുത്തി, പാമ്പാക്കുട, പാറക്കടവ്, വടവുകോട്, വാഴക്കുളം എന്നിവിടങ്ങളില്‍ ലീഡ് ചെയ്യുന്നു.

ഗ്രാമ പഞ്ചായത്തുകളില്‍ ആലങ്ങാട്, ചേരാനെല്ലുര്‍ , എടവനക്കാട്, എളങ്കുന്നപ്പുഴ, ഇലഞ്ഞി, കടുങ്ങല്ലുര്‍ , കല്ലൂര്‍ക്കാട്, കറുകറ്റി, കരുമാലൂര്‍, കീരംപാറ, കൂവപ്പടി, കോട്ടപ്പടി, കുന്നുകര, കുട്ടമ്പുഴ, കുഴുപ്പിള്ളി, മഞ്ഞള്ളൂര്‍, മഞ്ഞപ്ര, മാറാടി, മുളന്തുരുത്തി, മുളവുകാട്, നെടുമ്പാശേരി, ഒക്കല്‍, പൈങ്ങോട്ടൂര്‍, പള്ളിപ്പുറം, പാമ്പാക്കുട, പിണ്ടിമന, പൂതൃക്ക, പോത്താനിക്കാട്, പുത്തന്‍വേലിക്കര , രായമംഗലം, ശ്രീ മൂലനഗരം, തിരുമാറാടി, തുറവൂര്‍, വടവുകോട് പുത്തന്‍ കുരിശ്, വാളകം, വാരപ്പെട്ടി, വരാപ്പുഴ വേങ്ങൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫാണ് മുന്നില്‍.