Connect with us

kerala

ന്യൂനപക്ഷങ്ങള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ പിച്ചിച്ചീന്തുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

നീതി നല്‍കുന്ന കാര്യത്തില്‍ ഈ ജനവിഭാഗത്തോട് കാണിക്കുന്ന തെറ്റായ നയം തിരുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും ഇ.ടി. കൂട്ടിച്ചേര്‍ത്തു.

Published

on

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടു. എസ്.സി, എസ്.ടി, ദലിത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് അനുദിനം വര്‍ദ്ധിച്ചു വരികയാണെന്നും അവക്ക് അറുതി വരുത്താനും ഈ ജനവിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനും കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളും ഈ നാട്ടിലെ അഭിമാനമുള്ള പൗരന്‍മാരാണ്. അഭിമാനത്തോടു കൂടി ജീവിക്കേണ്ടവരുമാണ്. അവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരെ കണ്ണടക്കാന്‍ കഴിയില്ല. നീതി നല്‍കുന്ന കാര്യത്തില്‍ ഈ ജനവിഭാഗത്തോട് കാണിക്കുന്ന തെറ്റായ നയം തിരുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും ഇ.ടി. കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പലഭാഗത്തും സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടായതിന്റെ കൂട്ടത്തില്‍ ഗുരുകുട്ടി പദ്ധതിയുടെ ഭാഗമായി ആസമില്‍ നടന്ന വലിയ തോതിലുള്ള കുടിയൊഴിപ്പിക്കല്‍ കാണാന്‍ എനിക്ക് ഇടയായി. അവിടെ നിന്നും നിരപരാധികളായ ആളുകളെ ആട്ടിയോടിക്കുകയാണ്. നരകതുല്യമായ അനുഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടായികൊണ്ടിരിക്കുകയാണ്. ഹരിയാനയിലെ ഗുരുഗ്രാം പ്രദേശത്ത് കഴിഞ്ഞ രണ്ടുമൂന്ന് മാസമായി ആളുകള്‍ക്ക് ജുമുഅ നമസ്‌കാരം നടത്താന്‍ പോലും കഴിയാതെ വന്നിരിക്കുന്നു.

നമസ്‌കരിക്കാന്‍ വരുന്ന ആളുകളെ ആക്രമിക്കുകയും അവരെ നമസ്‌കരിക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന ക്രൂരമായ നടപടികളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഏതാണ്ട് നാലര ലക്ഷത്തോളം മുസ്ലിംകള്‍ അവിടെ ഉണ്ട്. ഇത്രയും ആളുകള്‍ക്ക് പ്രാര്‍ത്ഥന നടത്താനുള്ള സൗകര്യം നിഷേധിക്കപ്പെട്ടത് ഈ സഭയുടെ തന്നെ ഗൗരവമായ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യമാണെന്നും ഇ.ടി.പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂര്‍ ചൂട്ടാട് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

Published

on

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. പരിക്കേറ്റ ലേല അടിമൈ, സെല്‍വ ആന്റണി എന്നിവര്‍ ചികിത്സയിലാണ്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് മണല്‍ത്തിട്ടയില്‍ ഇടിച്ച് അപകടത്തില്‍പെട്ടത്. കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു.

Continue Reading

kerala

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം; ഒരാളുടെ നില ഗുരുതരം

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്

Published

on

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം. അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് സാലി അറസ്റ്റില്‍.

Published

on

കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് സാലി അറസ്റ്റില്‍. 14 കാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടിയെ വിദേശത്തു വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കാസര്‍കോട് സ്വദേശിയാണ് ഷാലു കിംഗ്.

Continue Reading

Trending