Connect with us

More

മദ്രസകളില്‍ NCERT പാഠപുസ്തകം വിദ്യാഭ്യാസം കാവിവല്‍ക്കരിക്ാനുള്ള ശ്രമമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി

Published

on

മുംബൈ. യു.പിയിലെ മദ്രസ്സകളില്‍ NCERT ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കണമെന്ന് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ കടുത്ത ലംഘനവും രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയ വത്ക്കരിക്കാനുള്ള അമ്പരപ്പിക്കുന്ന ശ്രമവുമാണ് . ഇതിന് തൊട്ടുമുമ്പ് യു.പി. സര്‍ക്കാര്‍ ഗവണ്‍മെന്റ് സബ്സിഡിയില്‍ പ്രവര്‍ത്തിക്കുന്ന 565 മദ്രസ്സകളില്‍ 46 എണ്ണത്തിന്റെ ഗ്രാന്റ് റദ്ദ് ചെയ്ത നടപടികളുടെ തുര്‍ച്ചയാണിത് NCERT യെ തന്നെ ഇതിനകം പൂര്‍ണ്ണമായും ബി.ജെ.പി ഗവണ്‍മെന്റ് വര്‍ഗ്ഗീയ വത്ക്കരിച്ചിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ കരിക്കുലത്തിന്റെ നിര്‍മ്മിതി നടക്കവെ കാവിവത്ക്കരണത്തിന്റെ ആസ്ഥാനമായി NCERTയെ മാറ്റുകയായിരുന്നു ഗവണ്‍മെന്റ് ലക്ഷ്യം. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോള്‍ അത് പൂര്‍ണ്ണമായും വര്‍ഗ്ഗീയ വത്ക്കരിക്കാന്‍ വഴിയൊരുക്കികൊണ്ട് പ്രത്യേകമായ കമ്മിറ്റി ബി.ജെ.പി ഉണ്ടാക്കിയിരുന്നു. അതോടൊപ്പം തന്നെ ചരിത്ര രചനയുടെ ചുമതലയുള്ള Indial Council for Historic researchന്റെ തലപ്പത്ത് ആര്‍.എസ്സ്.എസ്സ് ആചാര്യന്മാരെ തിരുകികയറ്റി അവരോധിക്കുകയും ചെയ്തു. ഇന്ത്യയിലെ സമുന്നത ചരിത്രകാരന്മാര്‍ ഇതിനെ നഖശിഘാന്തം എതിര്‍ത്തുവെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യയെ വര്‍ഗ്ഗീയ വത്ക്കരിക്കാന്‍ പറ്റിയ ഏറ്റവും നല്ലയിടം NCERT യും ICHR ഉം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുമാണെന്ന കൃത്യമായ കണക്കു കൂട്ടല്‍ വെച്ച് കൊണ്ടാണ് ബി.ജെ.പി കരുക്കള്‍ നീക്കികൊണ്ടിരിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികളും മതേതര ജനാധിപത്യ വിശ്വാസികളും സന്ദര്‍ഭത്തിനനുസരിച്ച് യോജിച്ചും അതിവേഗതയിലും ഇത്തരം നീക്കങ്ങളെ ചെറുത്ത് പരാചയപ്പെടുത്തിയില്ലെങ്കില്‍ ഈ രാജ്യം വളരെ വലിയ വിപത്തിലേക്ക് നീങ്ങുമെന്ന കാര്യത്തിലേക്ക് സംശയമില്ല.

GULF

വടകര സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു

Published

on

വടകര മണിയൂർ സ്വദേശി ദുബായിൽ മരിച്ചു. വിസിറ്റിം​ഗ് വിസയിൽ എത്തിയ മീത്തലെ തടത്തിൽ ഫൈസൽ ആണ് ബർ ദുബായിൽ മരണപ്പെട്ടത്. അവിവാഹിതനാണ്. 35 വയസായിരുന്നു.

പിതാവ് പരേതനായ അഹമ്മദ് ഹാജി. മാതാവ് ആയിഷ.സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ

Continue Reading

kerala

അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല

Published

on

അരീക്കോട്: കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി.ആർ. വിനോദ് നാളെ (19.07.24 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Continue Reading

kerala

ആലുവയിൽ അനാഥാലയത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പൊലീസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ മൂവരെയും ആലുവ കോടതിയിൽ ഹാജരാക്കും

Published

on

കൊച്ചി: ആലുവയിൽ നിന്നു കാണാതായ പ്രായപൂർത്തിയാവാത്ത 3 പെൺകുട്ടികളെയും കണ്ടെത്തി. നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന ആലുവ തോട്ടക്കാട്ടുകരയിലെ സ്ഥാപനത്തിൽ നിന്നാണ് ഇന്നലെ രാത്രി ഇവരെ കാണാതായത്. 15, 16, 18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. കാണാതായതിൽ ഒരു പെൺകുട്ടി കഴിഞ്ഞ മാസമാണ് സ്ഥാപനത്തിലെത്തിയത്.

പൊലീസിന്റെ അന്വേഷണത്തിൽ പെൺകുട്ടികൾ മൂന്ന് പേരും നടന്നുപോകുന്ന ദൃശ്യങ്ങളടക്കം ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ തൃശൂരിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ മൂവരെയും ആലുവ കോടതിയിൽ ഹാജരാക്കും.

Continue Reading

Trending