Connect with us

main stories

വെള്ളാപ്പള്ളിയുടെ പ്രസ്താവനയിലുള്ളത് അതിതീവ്ര വര്‍ഗീയ വികാരം-ഇ.ടി മുഹമ്മദ് ബഷീര്‍

വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ.ടി

Published

on

കോഴിക്കോട്: വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ ഉള്ളത് അതിതീവ്ര വര്‍ഗീയ വികാരമാണെന്ന് മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഇത്തരം പ്രസ്താവനകള്‍ ഇടക്കിടെ വന്നുകൊണ്ടിരിക്കും മുസ്ലിം ലീഗില്‍ വര്‍ഗീയത ആരോപിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് അവര്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലീഗ് വിമര്‍ശനത്തിന്റെ മറവില്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവും ക്രൈസ്തവ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്.

യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുന്ന എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ തുടര്‍ച്ചയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍. സംസ്ഥാനത്ത് ന്യൂനപക്ഷ ഏകീകരണം നടക്കുകയാണെന്നും ഭൂരിപക്ഷ സമുദായം ഇനിയും ഒന്നിക്കാതിരുന്നാല്‍ എല്ലാം ന്യൂനപക്ഷങ്ങള്‍ കൈക്കലാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ഇറാനും കടന്ന് ശിഹാബ് ചോറ്റൂര്‍ ഇറാഖിലെത്തി; ഇനി കുവൈത്തും കൂടി കടന്നാല്‍ സൗദിയില്‍

കാല്‍നടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാനും കടന്ന് ഇറാഖിലെത്തി

Published

on

കാല്‍നടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാല്‍ സൗദിയിലേക്ക് കടക്കാന്‍ കഴിയും.

ഇതോടെ കാല്‍ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്. ഇറാഖിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കര്‍ബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയാകും ശിഹാബ് കുവൈത്തിലേക്ക് പോവുക.

2022 ജൂണ്‍ രണ്ടിനാണ് കാല്‍ നടയായി ശിഹാബ് ചോറ്റൂര്‍ ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു.

പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. ട്രാന്‍സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അതിര്‍ത്തിയിലെ ആഫിയ സ്‌കൂളില്‍ നാല് മാസത്തോളം തങ്ങിയ ശേഷമാണ് പാകിസ്ഥാന്‍ ട്രാന്‍സിറ്റ് വിസ അനുവദിച്ചതും പാകിസ്ഥാനിലേക്ക് കടന്നതും. പാകിസ്ഥാനിലൂടെ തുടര്‍ന്ന യാത്ര പിന്നീട് ഇറാനില്‍ എത്തി. രാജ്യ സുരക്ഷയുടെ പ്രശ്നം കാരണം വിമാനം വഴിയാണ് ഇറാനിലേക്ക് എത്തിയത്.

2023 – ലെ ഹജ്ജിന്റെ ഭാഗമാകാന്‍ 8640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് ഷിഹാബ് യാത്ര ആരംഭിച്ചത്. വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ എത്തി അവിടെ നിന്നും ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

 

Continue Reading

india

ബി.ബി.സിക്ക് പൂര്‍ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം

ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ പ്രസ്താവന നടത്തുന്നതില്‍ സര്‍ക്കാര്‍ പരായപ്പെട്ടെന്ന് ആരോപിച്ച് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള എം.പി ജിം ഷാനോണ്‍ ആണ് വിഷയം പൊതുസഭയില്‍ ഉന്നയിച്ചത്.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി വിവാദത്തിലും ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിലും ബി.ബി.സിക്ക് പൂര്‍ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം. ബ്രിട്ടീഷ് പൊതുസഭയില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെ, വിദേശകാര്യ കോമണ്‍വെല്‍ത്ത് ആന്റ് ഡവലപ്‌മെന്റ് വകുപ്പ് ജൂനിയര്‍ മന്ത്രി ഡേവിഡ് റുട്ട്‌ലി ആണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഡോക്യുമെന്ററി വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ പ്രതികരിക്കാതെ മാറിനിന്ന ബ്രിട്ടീഷ് ഭരണകൂടം ബി.ബി.സി റെയ്ഡിനെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഉറച്ച നിലപാടുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ആ ദായ നികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് റുട്ട്‌ലി പറഞ്ഞു. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ജനാധിപത്യത്തെ ശക്തിപ്പെടുത്താ ന്‍ അനിവാര്യമാണ്. ഇന്ത്യയും ബ്രിട്ടനും തമ്മി ല്‍ ആഴത്തിലുള്ള ബന്ധമുള്ളതിനാല്‍ ഏതു വിഷയത്തിലും നിര്‍മ്മാണാത്മകമായ ചര്‍ച്ചകള്‍ സാധ്യമാകും- റുട്ട്‌ലി പറഞ്ഞു.
തുടര്‍ന്നാണ് എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടെ ബി.ബി.സിയെ പൂര്‍ണമായി സംരക്ഷിക്കുമെന്ന് റുട്ട്‌ലി വ്യക്തമാക്കിയത്. ‘ഞങ്ങള്‍ ബി. ബി.സിക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. ബി.ബി.സിക്ക് ഫണ്ട് നല്‍കുന്നത് ഞങ്ങളാണ്. ബി. ബി.സി ലോകത്തിനു നല്‍കുന്ന സംഭാവന നിര്‍ണായകമാണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. ബി.ബി. സിക്ക് പൂര്‍ണമായ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം വേണമെന്നു തന്നെയാണ് ഞങ്ങളുടെ നിലപാട്’ – റുട്ട്‌ലി പറഞ്ഞു.
ബി.ബി.സി ഞങ്ങളെ(ഗവണ്‍മെന്റിനെ) വിമര്‍ശിക്കുന്നുണ്ട്. ലേബര്‍ പാര്‍ട്ടിയെ(പ്രതിപക്ഷം) വിമര്‍ശിക്കുന്നുണ്ട്. സ്വാതന്ത്ര്യം പരമപ്രധാനമാണെന്ന വിശ്വാസം ഉള്ളതുകൊണ്ടാണിത്. സ്വാതന്ത്ര്യം തന്നെയാണ് പ്രധാനം. ഇക്കാര്യം ലോകമെമ്പാടുമുള്ള നമ്മുടെ സുഹൃത് രാഷ്ട്രങ്ങളെ, പ്രത്യേകിച്ച് ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നു തന്നെയാണ് കരുതുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ബി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാറിനു കീഴിലെ എഫ്.സി.ഡി.ഒ വകുപ്പാണ് ഫണ്ട് നല്‍കുന്നതെന്ന പറഞ്ഞ മന്ത്രി, നാല് ഇന്ത്യന്‍ ഭാഷകളില്‍ (ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുഗ്) ഉള്‍പ്പെടെ 12 ഭാഷകളില്‍ ലോകത്ത് പ്രക്ഷേപണം നടത്തുന്നുണ്ടെന്നും വിശദീകരിച്ചു. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ പ്രസ്താവന നടത്തുന്നതില്‍ സര്‍ക്കാര്‍ പരായപ്പെട്ടെന്ന് ആരോപിച്ച് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള എം.പി ജിം ഷാനോണ്‍ ആണ് വിഷയം പൊതുസഭയില്‍ ഉന്നയിച്ചത്.

 

Continue Reading

kerala

ഉത്തരവുകള്‍ മലയാളത്തില്‍ പുറത്തിറക്കി ഹൈക്കോടതി: പരീക്ഷണം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ഹൈക്കോടതി ഉത്തരവ് പ്രാദേശിക ഭാഷയില്‍ പുറത്ത് ഇറക്കുന്നത്

Published

on

ഹൈക്കോടതി ഉത്തരവുകള്‍ മലയാളത്തില്‍ പുറത്തിറക്കി ഹൈക്കോടതി. ഇനി കോടതി ഉത്തരവുകള്‍ എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ മലയാളത്തിലും ലഭ്യമാകും. ആദ്യമായി കോടതി ഉത്തരവ് മലയാളത്തില്‍ പുറത്തിറക്കുന്നത്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ഉത്തരവുകള്‍ പുറത്തിറക്കിയത്.

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ഹൈക്കോടതി ഉത്തരവ് പ്രാദേശിക ഭാഷയില്‍ പുറത്ത് ഇറക്കുന്നത്. ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍, സാധാരണക്കാര്‍ക്ക് മനസിലാകാത്ത നിയമസംഹിതകള്‍, കോടതി വിധിന്യായങ്ങള്‍ ഉള്‍പ്പെടെ വായിച്ചു മനസിലാക്കിയെടുക്കാന്‍ സാധാരണക്കാര്‍ക്കും സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കരണം നടപ്പാക്കിയത്.

കോടതി ഉത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളില്‍ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിര്‍ദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകള്‍ മലയാളത്തിലാക്കി പുറത്തിറക്കിയത്.

ചീഫ് ജസ്റ്റീസ് എം മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ രണ്ട് ഉത്തരവുകളാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ് സൈറ്റില്‍ ആദ്യം അപ്ലോഡ് ചെയ്തത്. ഉത്തരവ് മലയാളത്തിലും പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

Trending