കോഴിക്കോട്: പരിശുദ്ധ റമസാന്‍ മാസത്തില്‍ അശരണര്‍ക്ക് ആശ്രയമാകുന്ന റിലീഫ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആഹ്വാനം ചെയ്തു. യു.എ.ഇ കെ.എം.സി.സി ദേശീയ കമ്മറ്റിയുടെ നേതൃത്തില്‍ കേരളത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ വര്‍ഷം നല്‍കുന്ന റമസാന്‍ കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ കേരളത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നടന്നുവരുന്ന റലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഉദാരമതികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി നേഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍, എം.വി സിദ്ധീഖ് മാസ്റ്റര്‍, എം.കെ ഹംസ, സഫ അലവി, ലത്തീഫ് വെള്ളയില്‍, എം അനീസ് റഹ്മാന്‍ സംസാരിച്ചു.