റിയാദ്: സഊദി അറേബ്യയില്‍ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു. ന്യൂ സനയ്യയില്‍ താമസിക്കുന്ന കൊല്ലം ചവറ കുളങ്ങരഭാഗം സലീം മന്‍സില്‍ ഷാജു (40) ആണ് മരിച്ചത്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

25 വര്‍ഷമായി റിയാദിലാണ്. ഒരു വര്‍ഷം മുമ്പ് പുതിയ വിസയില്‍ വന്നതാണ്.

ഭാര്യ: ഷീജയ മക്കള്‍: ജാസ്മിന്‍ (പോളിടെക്‌നിക് വിദ്യാര്‍ഥിനി), ഇജാസ് (ഒമ്പതാം ക്ലാസ്) കെ.എം.സി.സി വാദി ദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേറ്റിയുടെ ഭാര്യാ സഹോദരനാണ്.