റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് സഊദി അറേബ്യയില്‍ മലയാളി മരിച്ചു. റിയാദില്‍ നിന്ന് 176 കിലോമീറ്ററകലെ മറാത്ത് പട്ടണത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വിളക്കത്തൊടി മുഹമ്മദ് മുസ്തഫ (61) ആണ് മരിച്ചത്. മറാത്ത് മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്നു. പിതാവ്: അലവി വിളക്കത്തൊടി, മാതാവ്: അയിഷാ, ഭാര്യ: വി.ടി. സുബൈദ, മക്കള്‍: അബ്ദുല്‍ മുഹൈമിന്‍ (ദുബൈ), മുഫീദ, മുസ്തഹ്‌സിന.

മൃതദേഹം മറാത്തില്‍ ഖബറടക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധു സിദ്ദീഖിനോടൊപ്പം കെഎംസിസി മറാത്ത് കമ്മിറ്റി ഭാരവാഹികളും റിയാദ് കെഎംസിസി മലപ്പുറം വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, റിയാസ് തിരൂര്‍ക്കാട് എന്നിവര്‍ രംഗത്തുണ്ട്.