തിരുവനന്തപുരം: തന്നെ അനുകരിക്കുന്ന കുഞ്ഞിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. തന്റെ അതേ രീതിയിലുള്ള ഭാവപ്രകടനം നടത്തുന്ന കുഞ്ഞിന്റെ വീഡിയോ ഉമ്മന്‍ ചാണ്ടി കുടുംബത്തോടൊപ്പം കാണുന്നതാണ് പങ്കുവച്ചത്. തന്നെ അനുകരിക്കുന്ന പല ആളുകളെയും ആസ്വദിച്ചു കണ്ടിട്ടുണ്ടെങ്കിലും അതിനേക്കാള്‍ എത്രയോ മടങ്ങാണ് ഈ കുഞ്ഞിന്റെ നിഷ്‌കളങ്കമായ പ്രകടനമെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു.

ഉമ്മന്‍ ചാണ്ടിയുടെ കുറിപ്പ്:
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒത്തിരിപ്പേര്‍ എന്നെ അനുകരിക്കാറുണ്ട്; വിമര്‍ശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്… അതെല്ലാം ആസ്വദിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് ഈ നിഷ്‌കളങ്കമായ പ്രകടനം..

വീഡിയോ കാണാം: