പൊന്നാനി: പൊന്നാനിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍. ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചത്.

ഇതോടെ പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തു വരികയാണ്. പ്രവര്‍ത്തകര്‍ ശ്രീരാമകൃഷ്ണനൊപ്പവും നേതൃത്വത്തിനൊപ്പവും ചേരി തിരിഞ്ഞ് നിന്ന് പടയൊരുക്കം നടത്തുന്നത് മണ്ഡലത്തില്‍ പാര്‍ട്ടിയെ ഗുരുതരമായ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.

രണ്ടു തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീരാമകൃഷ്ണന് സീറ്റ് നഷ്ടമായത്.