kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂരില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം
ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് 12 സീറ്റുകളില്‍ മുന്നിലാണ്.
തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ തൃശ്ശൂരില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് 12 സീറ്റുകളില്‍ മുന്നിലാണ്. ലീഡ് നിലയില്‍ മൂന്നാമതാണ് എല്‍ഡിഎഫ്. തിരുവനന്തപുരത്ത് ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി മുന്‍ ഡിജിപി ആര് ശ്രീലേഖ പിന്നില്‍.
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. ഫോര്‍ട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ യുഡിഎഫിന് ലീഡ്. തൃക്കാക്കര നഗരസഭയില്‍ രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ആര് ശ്രീലേഖ പിന്നില്‍
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി ആദ്യമിനിറ്റുകളില്‍ കഴിയുമ്പോള്‍ തിരുവനന്തപുരത്ത് ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി മുന്‍ ഡിജിപി ആര് ശ്രീലേഖ പിന്നില്‍.
പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തിയതിന് ചട്ടലംഘനമാണെന്നതിനാൽ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു.
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. ഫോര്‍ട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ യുഡിഎഫിന് ലീഡ്. തൃക്കാക്കര നഗരസഭയില്‍ രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. . 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും.
വാര്‍ഡുകളുടെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ആദ്യ മിനിറ്റുകള്‍ തന്നെ ലീഡ് നില മാറിമറിയുന്നു
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി ആദ്യമിനിറ്റുകളില്‍ കഴിയുമ്പോള്‍ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. ഫോര്‍ട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ യുഡിഎഫിന് ലീഡ്.
തൃക്കാക്കര നഗരസഭയില്‍ രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍.
രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും.
വാര്‍ഡുകളുടെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ആദ്യ മിനിറ്റുകള്‍ തന്നെ
kerala
സഹോദരിയോട് മോശമായി സംസാരിച്ചു; തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു
അയല്‍വാസിയായ രോഹിത്ത് ആണ് കുത്തിയത് ,സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു.
തൃശൂര്‍ പറപ്പൂക്കരയില്‍ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പറപ്പൂക്കര ഉന്നതിയിലെ പാണ്ടിയത്ത് വീട്ടില്‍ മദനന്റെ മകന് അഖില്‍ (28 ) ആണ് മരിച്ചത്. അയല്‍വാസിയായ രോഹിത്ത് ആണ് കുത്തിയത് ,സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രോഹിത്തിന്റെ സഹോദരിയോട് അഖില്‍ മോശമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala12 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
