തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലും ഡോളര്‍കടത്ത് കേസിലും ആരോപണ വിധേയനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനനെ അധികാരസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തതോടെ ഡയസ് വിട്ടിറങ്ങി സ്പീക്കര്‍.  ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയാണ് സഭ നിയന്ത്രിക്കുക. പ്രമേയചര്‍ച്ചയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ സീറ്റിലാണ് ശ്രീരാമകൃഷ്ണന്‍ ഇരുന്നത്.

പ്രതിപക്ഷത്തുനിന്ന് എം. ഉമ്മറാണ് പ്രമേയം അവതരിപ്പിച്ചത്. സ്വര്‍ണകടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുമായുള്ള ബന്ധം സ്പീക്കര്‍ തന്നെ സമ്മതിച്ചതാണെന്ന് പ്രമേയം അവതരിപ്പിച്ച് ഉമ്മര്‍ പറഞ്ഞു. ഇത്തരമൊരു പ്രമേയം അവതരിപ്പിക്കേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോദിവസവും ഗൗരവതരമായ വാര്‍ത്തയാണ് വരുന്നത്. സ്പീക്കറുടെ പെഴ്‌സണല്‍ സ്റ്റാഫിനെ വിളിച്ചുവരുത്തി. ഇവിടെ നിയമസഭയുടെ അന്തസാണ് പ്രശ്‌നമെന്നും ഉമ്മര്‍ പറഞ്ഞു. പഴയനിയമസഭാ മന്ദിരം മോടികൂട്ടുന്നതിന് കോടികള്‍ ചെലവഴിച്ചതുവഴി വലിയ ധൂര്‍ത്താണ് സ്പീക്കര്‍ നടത്തിയതെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു.