Connect with us

kerala

സ്പീക്കറെ തള്ളി ഡെപ്യൂട്ടി സ്പീക്കര്‍; ഷംസീര്‍ പറയാന്‍ പാടില്ലാത്ത കാര്യം; ഗുരുതര വീഴ്ചയെന്നും ചിറ്റയം ഗോപകുമാര്‍

സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്നും ആ സ്ഥാനത്ത് ഇരുന്ന് പറയാന്‍ പാടില്ലാത്ത കാര്യമാണെന്നുമാണ് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതികരണം.

Published

on

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍ അപാകതയില്ലെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിലപാടിനെതിരെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ രംഗത്തുവന്നത്. സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്നും ആ സ്ഥാനത്ത് ഇരുന്ന് പറയാന്‍ പാടില്ലാത്ത കാര്യമാണെന്നുമാണ് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതികരണം.

നിയമസഭ സ്പീക്കര്‍ അങ്ങനെയൊരു കാര്യം പറയാന്‍ പാടില്ലായിരുന്നു. രാജ്യത്ത് വര്‍ഗീയ ഫാഷിസം ഇല്ലാതാകുക എന്നതാണ് ലക്ഷ്യമെന്നും അതിനാല്‍ സ്പീക്കറുടെ പരാമര്‍ശം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചിറ്റയം ഗോപകുമാര്‍ വ്യക്തമാക്കി. ഇടതുമുന്നണി നയത്തിന് തന്നെ എതിരായ പ്രസ്താവനയാണ് സ്പീക്കര്‍ നടത്തിയതെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തെ വലിയ സംഘടനയെന്ന പ്രസ്താവനയെ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

എഡിജിപിയെ മാറ്റി നിര്‍ത്തി ആരോപണങ്ങളില്‍ അന്വേഷണം നടത്തണം. എ.ഡി.ജി.പിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാവില്ല. എം.ആര്‍ അജിത് കുമാറിനെ സര്‍ക്കാര്‍ അടിയന്തരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭരണകക്ഷി എംഎല്‍എയാണ് ആരോപണം ഉന്നയിച്ചതെന്നതും പ്രധാനമെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

kerala

ഇടുക്കിയില്‍ മരം വീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

തമിഴ്‌നാട് തേനി സ്വദേശി ലീലാവതിയാണ് അപകടത്തില്‍ മരിച്ചത്.

Published

on

ഇടുക്കി ഉടുമ്പന്‍ ചോലയില്‍ മരം വീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് തേനി സ്വദേശി ലീലാവതിയാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു അപകടം.

തോട്ടത്തില്‍ ഭക്ഷണം കഴിച്ചശേഷം പണിയെടുക്കുന്നതിനിടയിലാണ് അപകടം. മേഖലയില്‍ രണ്ട് ദിവസമായി ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഇത് വകവയ്ക്കാതെ തോട്ടം ഉടമ പണിയെടുപ്പിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സമീപ തോട്ടങ്ങളില്‍ എല്ലാം പണി നിര്‍ത്തിവച്ചിരുന്നു.

Continue Reading

kerala

മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു

അപകടത്തില്‍ ആളപായമില്ല.

Published

on

മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ റീജണല്‍ ഓഫീസിന് സമീപത്തെ നാല് വഴിയോര കടകള്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആളപായമില്ല.

ഇടുക്കി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മൈനിങ് പ്രവര്‍ത്തനങ്ങളും തോട്ടം മേഖലയിലെ പുറം ജോലികളും നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശം നല്‍കി. അപകട സാധ്യത ഒഴിയും വരെ നിയന്ത്രണം തുടരും.

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രി യാത്രയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തി. മഴക്കെടുതിയെ തുടര്‍ന്ന് തോട്ടം മേഖലയില്‍ ജില്ലയില്‍ രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ കാറ്റും മഴയും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മഴക്കൊപ്പം മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രത തുടരണം. നാളെ മുതല്‍ അടുത്ത മൂന്ന് ദിവസവും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്. കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ്, തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Continue Reading

Trending