Connect with us

kerala

മസ്ജിദും ക്ഷേത്രവും ഒരേ വഴിയില്‍; ഒന്നിച്ച് കമാനം പണിത് ഇരു കമ്മിറ്റികളും

സ്ഥലത്തെ ബിലാല്‍ മസ്ജിദിലേക്കും ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലേക്കുമാണ് ഒരേ കമാനം നിര്‍മിച്ചത്

Published

on

കാസര്‍ക്കോട്: ഒരേ ഗെയ്റ്റ് കടന്നെത്തുന്ന പള്ളിയിലേക്കും ക്ഷേത്രത്തിലേക്കും വേറിട്ട രീതിയില്‍ കമാനം പണിത് നാട്ടുകാര്‍. കാസര്‍ക്കോട് പെരിയക്കടുത്ത് ആയമ്പാറയിലാണ് സംഭവം. സ്ഥലത്തെ ബിലാല്‍ മസ്ജിദിലേക്കും ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലേക്കുമാണ് ഒരേ കമാനം നിര്‍മിച്ചത്.

ദേശീയ പാത 66ന് അരികിലാണ് ഈ കമാനം. ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും ഒരേ ഗെയ്റ്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ കാലപ്പഴക്കം വന്നതോടെ അത് നശിച്ചു. തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഒരു കമാനം പണിയാം എന്ന ആശയം മുന്‍പോട്ട് വച്ചു. അത് പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചു. അങ്ങനെ ഒരുമിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് ഇങ്ങനെയൊരു ആശയമുണ്ടായി. കമാനത്തിന്റെ പകുതി ക്ഷേത്രത്തിന്റെയും അടുത്ത പകുതി മസ്ജിദിന്റെയുമാക്കി പണിയാം എന്ന്. കമാനം ഇരിക്കുന്ന സ്ഥലം സ്വകാര്യ വ്യക്തി വിട്ടുനല്‍കിയതോടെ നിര്‍മാണക്കമ്മിറ്റി രൂപീകരിച്ചു. അങ്ങനെ പള്ളിക്കമ്മിറ്റിയും ക്ഷേത്രത്തിന്റെ യുഎഇ കമ്മിറ്റിയും ചെലവ് തുല്യമായി വഹിച്ചു.

2019 ഓഗസ്റ്റിലാണ് പണി തുടങ്ങിയതെങ്കിലും കോവിഡും ലോക്ഡൗണും കാരണം നിര്‍മാണം നീണ്ടു. വരുന്ന റിപ്പബ്ലിക് ദിനത്തില്‍ കമാനം ഉദ്ഘാടനം ചെയ്യാനാണ് ഇവരുടെ തീരുമാനം.

kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ന്യൂമോണിയ ബാധിച്ച ഭിന്നശേഷിക്കാരിക്ക് ചികിത്സ നിഷേധിച്ചു; പെണ്‍കുട്ടി മരിച്ചു

മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകള്‍ അശ്വതയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകള്‍ അശ്വതയാണ് മരിച്ചത്. മെഡിക്കല്‍ കോളേജിനെതിരെ ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കി.

ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അശ്വതയെ എത്തിച്ചത്. ആരോഗ്യനില വളരെ മോശമായിട്ടും ഗൗരവത്തോടെ ഡോക്ടര്‍മാര്‍ പരിഗണിച്ചില്ലെന്നും വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് അറിയിച്ചെന്നും കുടുംബം പറയുന്നു.

കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തെ തന്നെ ചിലവ് താങ്ങാവുന്നതിലും അധികമായതോടെ നാട്ടുകാര്‍ കുടുംബത്തെ സഹായിക്കുകയായിരുന്നു. പിന്നീട് മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് രോഗം മൂര്‍ച്ഛിച്ച് അശ്വതയുടെ മരണം.

Continue Reading

kerala

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജെ. ചിഞ്ചുറാണി

കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് പ്രശ്നമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.

Published

on

കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് പ്രശ്നമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഈ പ്രസ്താവനയിലാണ് മന്ത്രി ഇന്ന് ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നത്.

കുടുംബത്തിന് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കുമെന്നും സ്‌കൂളിന്റെ വീഴ്ചയും കെഎസ്ഇബിയുടെ വീഴ്ചയും പരിശോധിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.

Continue Reading

india

നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടും

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Published

on

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നയതന്ത്ര ഇടപെടലുകള്‍ക്ക് പരിമിതികളുണ്ടെന്നും അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ കേന്ദ്രം അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രം എന്ത് ചെയ്തെന്ന കാര്യം ഇന്ന് കോടതിയെ അറിയിക്കണം.

നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി ആറംഗ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീംകോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഈ ആവശ്യം ഉന്നയിക്കും. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടു പേര്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയില്‍ സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെടുക.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്.

ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക.

Continue Reading

Trending