തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലും ഡോളര്‍കടത്ത് കേസിലും ആരോപണ വിധേയനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനനെ അധികാരസ്ഥാനത്തുനിന്ന നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭയില്‍. പ്രതിപക്ഷത്തുനിന്ന് എം. ഉമ്മര്‍ എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്.

സ്വര്‍ണകടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുമായുള്ള ബന്ധം സ്പീക്കര്‍ തന്നെ സമ്മതിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്രമേയം അവതരിപ്പിക്കേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണ്. കേരള നിയമസഭയുടെ അന്തസിന്റെ പ്രശ്‌നമാണ്. ആറുമാസമായി നോട്ടീസ് നല്‍കി കാത്തിരിക്കുകയാണ്. പലകാരണങ്ങളാല്‍ സ്പീക്കര്‍ക്കെതിരായ നോട്ടീസ് തള്ളുകയാണുണ്ടായതെന്നും ഉമ്മര്‍ പറഞ്ഞു.