Connect with us

kerala

കേരളത്തില്‍ മഴ കുറയാന്‍ കാരണം മണ്‍സൂണ്‍ ബ്രേക്ക് പ്രതിഭാസമെന്ന് വിദഗ്ധര്‍

കാലവര്‍ഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തില്‍ മഴ കുറയാന്‍ കാരണം മണ്‍സൂണ്‍ ബ്രേക്ക് പ്രതിഭാസം.

Published

on

കാലവര്‍ഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തില്‍ മഴ കുറയാന്‍ കാരണം മണ്‍സൂണ്‍ ബ്രേക്ക് പ്രതിഭാസം. കാലവര്‍ഷപാത്തി ഹിമാലയന്‍ മേഖലയില്‍ കേന്ദ്രീകരിക്കുകയും കേരളം ഉള്‍പ്പെടെ തെക്കേ ഇന്ത്യയില്‍ മഴ കുറയുന്നതുമായ സാഹചര്യമാണ് മണ്‍സൂണ്‍ ബ്രേക്ക്. മണ്‍സൂണ്‍ ബ്രേക്ക് തുടങ്ങിയതോടെ കേരളത്തിലെ മഴ സാധ്യത കുറഞ്ഞു. മണ്‍സൂണ്‍ ബ്രേക്ക് സാഹചര്യം അടുത്ത 7 ദിവസം തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ക്കിടകത്തില്‍ കുറച്ച് ദിവസം നല്ല മഴയും ഒരാഴ്ചയോളം വെയിലും പതിവാണെങ്കിലും, ഇത്തവണ മഴ വിട്ടു നിന്ന് വേനല്‍ക്കാലത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. നിലവില്‍ കാലവര്‍ഷ പാത്തി സാധാരണ നിലയില്‍ തുടരുകയാണ്. കാലവര്‍ഷ പാത്തിയുടെ വടക്കേ ഭാഗം ഹിമാലയന്‍ മേഖലയിലാണുള്ളത്. ഉത്തര്‍പ്രദേശിനും ബിഹാറിനും ഇടയില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ മേഘങ്ങളെ ഈ മേഖലയില്‍ കേന്ദ്രീകരിക്കുകയും മഴ തെക്കോട്ട് കുറയുകയും ചെയ്യും.

കഴിഞ്ഞ ഒരാഴ്ചത്തെ കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളില്‍ മഴ തീരെ ലഭിച്ചില്ല. മറ്റു ജില്ലകളില്‍ മഴ രേഖപ്പെടുത്തിയെങ്കിലും ഈ കാലയളവില്‍ ലഭിക്കേണ്ട മഴയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 90 ശതമാനത്തിനു മുകളിലാണ് മഴക്കുറവ്. തൃശൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ 99 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. 98 ശതമാനമാണ് കഴിഞ്ഞ ആഴ്ച പാലക്കാട്, കാസര്‍ക്കോട് ജില്ലകളിലെ മഴക്കുറവ്. ഇടുക്കിയില്‍ 97 ശതമാനവും, കോഴിക്കോട്ട് 94 ശതമാനവും, വയനാട്ടില്‍ 93 ശതമാനവും, കണ്ണൂരില്‍ 87 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. കേരളത്തിലാകെ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയില്‍ 97 ശതമാനമാണ് കുറവുണ്ടായത്. ഈ മാസം ഇനിയും ഒറ്റപ്പെട്ട മഴയുണ്ടാകുമെങ്കിലും, അത് മഴകുറവ് നികത്താന്‍ പര്യാപ്തമാകില്ലെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. അടുത്ത വേനലില്‍ വലിയ വരള്‍ച്ചയെ പ്രതീക്ഷിക്കാമെന്നും, മഴവെള്ളം പരമാവധി മഴക്കുഴി വഴി സംഭരിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending