kerala

ഷീലാസണ്ണിക്കെതിരായ വ്യാജ ലഹരി കേസ്; കുറ്റസമ്മതം നടത്തി പ്രതി നാരായണദാസ്

By webdesk18

April 29, 2025

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാസണ്ണിക്കെതിരായ വ്യാജ ലഹരി കേസില്‍ കുറ്റസമ്മതം നടത്തി പ്രതി നാരായണദാസ്. കുടുംബ, സാമ്പത്തിക തര്‍ക്കങ്ങള്‍ മൂലം ഷീലയുടെ മരുമകളുടെ സഹോദരിക്ക് വേണ്ടിയാണ് വ്യാജ ലഹരിക്കേസില്‍ കുടുക്കിയതെന്ന് പ്രതി മൊഴി നല്‍കി. വ്യാജ എല്‍എസ്ടി സ്റ്റാമ്പ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ വെച്ചതും ലിവിയ ജോസ് ആണ്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായിരുന്നു ഇവര്‍. ലിവിയ ജോസ് തന്റെ സുഹൃത്തതായിരുന്നു എന്നും നാരായണദാസ് പറഞ്ഞു.

വ്യാജ ലഹരിക്കേസില്‍ ലിവിയാ ജോസിനെ രണ്ടാം പ്രതിയാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഷീല സണ്ണിയുടെ ഇറ്റലി യാത്ര മുടക്കാന്‍ ലിവിയ പ്ലാന്‍ ചെയ്ത പദ്ധതിയാണ് ലഹരിക്കേസ്. മരുമകളുടെ സ്വര്‍ണവും ഭൂമിയും കടംവീട്ടാന്‍ ഷീല സണ്ണിയും കുടുംബവും ഉപയോഗിച്ചു. ഇതേചൊല്ലിയുള്ള തര്‍ക്കം പകയും വൈരാഗ്യവും ഉണ്ടാക്കി. പോലീസ് അന്വേഷണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ലിവിയ ദുബായിലേക്ക് കടന്നു. നാരായണ ദാസിന്റെ അറിവോടെയാണ് ലിവിയ രാജ്യം വിട്ടത്.