Connect with us

film

വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്യുന്നവർ സൂക്ഷിക്കുക; നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

Published

on

തിയറ്ററുകളിലെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമകളുടെ വ്യാജ പതിപ്പുകൾ വെബ് സൈറ്റുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ചില വെബ്സൈറ്റുകളിൽ സൗജന്യമായി ചിത്രങ്ങൾ ലഭിക്കും.ഏറ്റവും ഒടുവിൽ പുഷ്പ 2 ന്റെ വ്യാജ പതിപ്പാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ഡിസംബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. വ്യാജ പതിപ്പുകൾ ഓൺലൈൻ സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുമ്പോൾ ഒരുപാട് അപകടങ്ങളെക്കൂടിയാണ് നിങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. നിയമക്കുരുക്കുകൾ മാത്രമല്ല സാമ്പത്തിക അപകട സാധ്യതകളും പതുങ്ങിയിരിപ്പുണ്ട്.

സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടും

വ്യാജ വെബ്സൈറ്റുകളിൽ നിന്ന് സിനിമകൾ ഡൗൺലോഡ് ചെയ്യുമ്പോൾ വലിയ അപകടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുമ്പോൾ വൈറസ്, സ്പൈവെയർ തുടങ്ങിയവ നിങ്ങളുടെ ലാപ്ടോപ്പ്,മൊബൈൽ ഫോൺ എന്നിവയിലേക്ക് എത്തുന്നു. ഇതു നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നു. കൂടാതെ പൈറസി സൈറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുക്കികൾക്കും ട്രാക്കറുകൾക്കും നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസിങ് നിരീക്ഷിക്കാനാകും

നിയമക്കുരുക്കുകളിലേക്ക് നയിച്ചേക്കാം

വ്യാജ വെബ് സൈറ്റുകളിലൂടെ പുതിയ സിനിമകൾ ഡൗലോഡ് ചെയ്യുന്നത് മിക്ക രാജ്യങ്ങളിലും അനുവദിക്കില്ല. നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. പിടിക്കപ്പെട്ടാൽ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും.

സാമ്പത്തിക അപകടസാധ്യതകൾ

സാമ്പത്തിക അപകടസാധ്യതകൾ മറഞ്ഞിരിക്കുന്നുണ്ട്. വ്യാജ പരസ്യങ്ങളിലൂടെ യൂസർമാരെ സാമ്പത്തികമായി ചതിയിൽ വീഴ്ത്തുന്നു. നിരവധി ഫേക്ക് ഓഫറുകൾ വരുന്നുണ്ട്.

മോശം നിലവാരം

വ്യാജപതിപ്പുകളിൽ എത്തുന്ന സിനിമകളുടെ വിഡിയോ, ഓഡിയോ എന്നിവയുടെ നിലവാരം കുറവായിരിക്കും. മികച്ച കാഴ്ചാനുഭവം ലഭിക്കുകയില്ല. അല്ലു അർജുൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാനവേഷത്തിലെത്തിയ പുഷ്പ 2 മികച്ച കളക്ഷൻ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിലായിട്ടാണ് പുഷ്പ 2 എത്തിയത്. 175.1 കോടി രൂപ ചിത്രത്തിന്റെ ഇന്ത്യയിലെ ഓപ്പണിങ് കളക്ഷൻ.ട്രാക്കിങ് വെബ്‌സൈറ്റ് സാക്‌നിലിന്റെ റിപ്പോർട്ട് പ്രകാരം 85 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍നിന്ന് നേടിയത്. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്. മലയാളത്തില്‍ നിന്നും അഞ്ച് കോടിയും കര്‍ണാടകയില്‍നിന്ന് ഒരു കോടിയും ചിത്രം ഒന്നാം ദിവസം നേടിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ ചെയ്തത് താനെന്ന് സുനില്‍ രാജ്; ‘ജൂനിയര്‍ കുഞ്ചാക്കോ’യുടെ അനുഭവങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക്

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു.

Published

on

കുഞ്ചാക്കോ ബോബനെ അനുകരിക്കുന്ന കലാകാരന്‍ എടപ്പാളിലെ സുനില്‍ രാജ്, പുതിയൊരു വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു. സുനില്‍ രാജിന്റെ വാക്കുകളില്‍ പുറത്തുവിടാന്‍ പാടില്ലായിരുന്നൊരു കാര്യം തന്നെയാണ്, പക്ഷേ ആളുകള്‍ ചോദിച്ചുപോവുന്നു ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി’ എന്ന ചോദ്യം തന്നെയാണ് സത്യം പറയാന്‍ പ്രേരിപ്പിച്ചത്. ആ സിനിമയില്‍ ചാക്കോച്ചന്റെ തിരക്കുമൂലം കുറച്ച് സീനുകള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. അതും അദ്ദേഹത്തിന്റെ തന്നെയുള്ള സജഷനിലൂടെയാണ് .കുഞ്ചാക്കോ ബോബന്റെ ശബ്ദത്തിലും ഭാവത്തിലും അത്ഭുതകരമായ സാമ്യം പുലര്‍ത്തുന്ന സുനില്‍ രാജ്, ബാല്യകാലം മുതല്‍ മിമിക്രിയില്‍ സജീവനാണ്. സ്‌റ്റേജ് ഷോകളില്‍ ‘ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. റതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിന്‍ഓഫ് ആയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ രൂപപ്പെട്ടത്. രാജേഷ് മാധവന്‍ അവതരിപ്പിച്ച സുരേശന്‍ കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രത്തിലെ നായകന്‍. അതേ ചിത്രത്തില്‍ നിന്നുള്ള സുമലതയും നായികയായി എത്തുന്നു. ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബന്റെ സൗകര്യക്കുറവ് മൂലം പല ഷൂട്ടിങ് സമയങ്ങളിലും അദ്ദേഹത്തെ പകരം സുനിലിനെ ഉപയോഗിച്ചതായാണ് സൂചന. തനിക്ക് ലഭിച്ച ഈ അവസരം കലാരംഗം നല്‍കിയ അംഗീകാരമായി തന്നെയാണ് കാണുന്നതെന്ന് സുനില്‍ പറയുന്നു.

Continue Reading

film

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം” ടീസർ പുറത്ത്; ആഗോള റിലീസ് ഡിസംബർ 12 ന്

മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും.

Published

on

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം ടീസർ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവരാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത.

ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത്. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നത് കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവർക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുൺ ഗുപ്ത പറയുന്നു. “ദശാവതാരം” എന്ന ചിത്രത്തിലെ ദൃശ്യങ്ങളും ഈ ചിത്രം പങ്ക് വെക്കുന്ന ഇമോഷനും തന്നെ അമ്പരപ്പിച്ചു എന്നും, ഇത്തരമൊരു മികച്ച ചിത്രം ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങി പോകരുത് എന്ന ആഗ്രഹമാണ് ഇത് മലയാളത്തിൽ എത്തിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ-അജിത് ഭുരെ, ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കർ, സംഗീതം, പശ്‌ചാത്തല സംഗീതം- എ വി.പ്രഫുൽചന്ദ്ര, എഡിറ്റർ-ഫൈസൽ മഹാദിക്, ഗാനരചന, സംഭാഷണം-ഗുരു താക്കൂർ, ഓൺ സെറ്റ് എഡിറ്റർ-സുദർശൻ സത്പുതേ, സൌണ്ട് ഡിസൈൻ-ശിശിർ ചൌസാൽക്കർ, അക്ഷയ് വൈദ്യ, പ്രൊഡക്ഷൻ ഡിസൈൻ-സഞ്ജീവ് റാണെ, കോസ്റ്റ്യൂം ഡിസൈൻ-സച്ചിൻ ലോവലേക്കർ, മേക്കപ്പ് ഡിസൈൻ-രോഹിത് മഹാദിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ചന്ദ്രശേഖർ നന്നവെയർ, നൃത്തസംവിധായക-സോണിയ പാർച്ചൂരെ, പൂജ കാലെ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-സിദ്ധാന്ത് പാട്ടീൽ, കൺസെപ്റ്റ് ആർട്ട്-ആശിഷ് ബോയാനെ, നിർമ്മാണ ടീം- വിക്രാന്ത് ഷിൻഡെ, അക്ഷയ് കോലാപൂർക്കർ, സിദ്ധാർത്ഥ ശങ്കര, നരേന്ദ്ര റാസൽ, സംവിധാന ടീം- മോഹിത് കുണ്ടെ, സിദ്ധാന്ത് പാട്ടീൽ, ഹൃതുജ വാസൈകർ, ആശിഷ് മോറെ, റീ-റെക്കോർഡിംഗ്-വിത്തൽ ഗോർ, ആക്ഷൻ-ബികാഷ് കുമാർ സിംഗ്, ഡിഐ & വിഎഫ്എക്സ്-ന്യൂബ് സിറസ്, കളറിസ്റ്റ്-ഹാനി ഹാലിം, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ-സേജൽ രൺദീവ്, അനികേത് സാനെ, കാസ്റ്റിംഗ്-യുഗന്ധർ ദേശ്പാണ്ഡെ (കാസ്റ്റിംഗ് യുഗ), മാർക്കറ്റിംഗ്-പൂർണസ്യ ഒഫീഷ്യൽ, വിഷ്വൽ പ്രൊമോഷൻ (മലയാളം)-ഓഷ്യൻ ഫിലിം കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ്-സുഗന്ധ ലോണിക്കർ, പബ്ലിസിറ്റി ഡിസൈൻ & വിഷ്വൽ പ്രമോഷൻ-സച്ചിൻ ഗുരവ് (24EIGHTYONE), സോഷ്യൽ മീഡിയ-വൈഭവ് ഷേത്കർ, സീ സ്റ്റുഡിയോസ് ടീം റവന്യൂ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്-ഗിരീഷ് ജോഹർ, ഡിസ്ട്രിബ്യൂഷൻ-സാദിക് ചിതാലികർ, ലീഗൽ-സുചേത ബർമൻ, കിനത് സിസോദിയ, ഫിനാൻസ് ഹെഡ്-നിലേഷ് ദേവദ, മാക്സ് ടീം സിഎംഒ-രോഹൻ റാണെ, കണ്ടന്റ് ആൻഡ് പാർട്ണർഷിപ് ലീഡ് – കവിത സംഗുർദേക്കർ, പിആർഒ- ശബരി

Continue Reading

film

രഞ്ജിത്ത് – മഞ്ജു വാര്യർ ചിത്രം “ആരോ” പ്രേക്ഷകരുടെ മുന്നിൽ; ചിത്രം മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിൽ..

ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്.

Published

on

മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഹൃസ്വ ചിത്രം പുറത്ത്. സംവിധായകൻ രഞ്ജിത് ഒരുക്കിയ, “ആരോ” എന്ന് പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിൽ മഞ്ജു വാര്യർ, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ആയത്. ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്.

യൂട്യൂബിന് പുറമേ, ഇനി വരുന്ന ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹൃസ്വ ചിത്രം പ്രദർശിപ്പിക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സംവിധായകൻ രഞ്ജിത് ഒരിടവേളക്ക് ശേഷം ഒരുക്കിയ ചിത്രം കൂടിയാണ് “ആരോ”. കഥ-സംഭാഷണങ്ങൾ-വി. ആർ. സുധീഷ്, കവിത-കൽപറ്റ നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോർജ്ജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്, ഛായാഗ്രാഹകൻ-പ്രശാന്ത് രവീന്ദ്രൻ, പശ്ചാത്തലസംഗീതം-ബിജിപാൽ, കലാസംവിധായകൻ-സന്തോഷ് രാമൻ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, പ്രൊഡക്ഷൻ സൌണ്ട് മിക്സർ, സൌണ്ട് ഡിസൈനർ-അജയൻ അടാട്ട്, കോസ്റ്റ്യൂം ഡിസൈനർ-സമീറ സനീഷ്, മേക്കപ്പ്-രഞ്ജിത് അമ്പാടി,  അസോസിയേറ്റ് ഡയറക്ടർമാർ- ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ,  വിഎഫ്എക്സ്-വിശ്വ വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർമാർ-സുജിത് വെള്ളനാട്, സുമിത് വെള്ളനാട്,  പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, പിആർഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ പിആർ – വിഷ്ണു സുഗതൻ.
Continue Reading

Trending