പോലീസിനെതിരെ കത്തെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു. ആലുവ എടയപ്പുറം സ്വദേശി കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണ്‍ ആണ് ജീവനൊടുക്കിയത്. 21 ആയിരുന്നു.

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാന്‍ യുവതി കഴിഞ്ഞദിവസം ആലുവ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. യുവതിയുടെ പരാതി സ്വീകരിച്ച് സ്‌റ്റേഷനില്‍ നിന്നും ഭര്‍ത്താവിനെയും വീട്ടുകാരെയും ചര്‍ച്ചക്ക് വിളിച്ചു. ചര്‍ച്ച നടക്കുന്നതിനിടെ യുവതി ഭര്‍ത്താവിനോട് മോശമായി സംസാരിച്ചു എന്ന പോലീസുകാര്‍ പറയുന്നു.

എന്നാല്‍ ചര്‍ച്ചയ്ക്കിടെ സി ഐ തന്നെ ചീത്തവിളിച്ചു, ഇത് മാനസികമായി വളരെ പ്രയാസം ഉണ്ടാക്കിയെന്നും യുവതി ആത്മഹത്യാ കുറിപ്പില്‍ പറയന്നു.

എന്നാല്‍ മോശമായി പെരുമാറിയ യുവതിയെ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് സി ഐ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തു.