സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ട്രെയിന്‍ കടന്നു പോകുമ്പോള്‍ പാളത്തോട് ചേര്‍ന്ന് വീഡിയോക്ക് പോസ് ചെയ്ത യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഹോഷന്‍ ഗബാദ് ജില്ലയിലാണ് സംഭവം. സംഭവത്തില്‍ 22 വയസ്സുള്ള സഞ്ജു ചൗര മരിച്ചു.

പാളത്തോട് ചേര്‍ന്ന് നിന്ന് ഇയാള്‍ വീഡിയോയ്ക്ക് പോസ് ചെയ്യുന്നവയാണ് അപകടം സംഭവിക്കുന്നത്. യുവാവിനെ കണ്ട് ട്രെയിനിലെ ലോക്കോ പൈലറ്റ് പലതവണ ഹോണ്‍ മുഴക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ യുവാവ് അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. സമീപത്തെത്തിയ ട്രെയിന്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിലെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.