നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഒരു പ്രമുഖ നടന്റെ ഗൂഢാലോചനയുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ആരോപണം ശക്തമായപ്പോള്‍ നടന്‍ തന്നെ രംഗത്തെത്തുകയും അതിനെതിരെ നിയമപരമായി മുന്നോട്ടുപോവുകയും ചെയ്തു. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അന്തരിച്ച ഹാസ്യതാരം കൊച്ചിന്‍ ഹനീഫയുടെ ഭാര്യ. അത്തരത്തിലൊരു പ്രവൃത്തി ചെയ്യാന്‍ ദിലീപിന് കഴിയില്ല. ദിലീപ് എന്ന വ്യക്തിയെ അറിയുന്നവര്‍ക്ക് അറിയാമെന്നും ദിലീപിനെക്കൊണ്ടാവില്ലെന്നും കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫസീല പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കയുടെ മരണശേഷം ഒട്ടേറെ വിഷമകരമായ ഘട്ടത്തിലൂടെയാണ് ഞങ്ങള്‍ പോയത്. അന്നുണ്ടായിരുന്നത് ദിലീപായിരുന്നു. തന്റെ കുടുംബത്തിനോട് ദിലീപ് കാണിക്കുന്ന കരുതല്‍ പറയാന്‍ കഴിയില്ല. ഒരു സഹോദരനെപോലെയാണ് ദിലീപ്. സാമ്പത്തികമായും അല്ലാതെയും ദിലീപ് ചെയ്തു തരുന്ന സഹായങ്ങള്‍ നിരവധിയാണ്. ഇതൊന്നും പുറത്തുപറയരുതെന്ന് ദിലീപിനുണ്ട്. ദിലീപെന്ന വ്യക്തിയെ അറിയാത്തവരാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ പരത്തുന്നതെന്നും ഫസീല പറയുന്നു.

dileep-jpg-image-784-410

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം തുറന്നുപറഞ്ഞത് നടി മഞ്ജുവാര്യര്‍ മാത്രമായിരുന്നു. പിന്നീട് ഏതാനും ചില താരങ്ങള്‍ പിന്തുണ നല്‍കിയെങ്കിലും ഗൂഢാലോചനയുണ്ടെന്ന് തീര്‍ത്ത് പറയാന്‍ ആരും ധൈര്യം കാണിച്ചില്ല. കേസിലെ മുഖ്യപ്രതിയുള്‍പ്പെടെ എല്ലാവരും ഇതിനോടകം അറസ്റ്റിലായെങ്കിലും ഗൂഢാലോചന തെളിയിക്കാന്‍ സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.