Connect with us

india

ഫാസ്ടാഗ് തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധം; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ടോള്‍ പ്ലാസകളെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടുവന്നത്

Published

on

ഡല്‍ഹി: കോവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ തുടര്‍ച്ചയായി നീട്ടിവെച്ച ഫാസ്ടാഗ് നിര്‍ബന്ധമാക്കല്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. തിങ്കളാഴ്ച മുതല്‍ ദേശീയപാതയിലെ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം കനത്ത പിഴ ഒടുക്കേണ്ടതായി വരും.

ടോള്‍ പ്ലാസകളെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടുവന്നത്. 2020ന്റെ തുടക്കത്തില്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു. അവസാനമായി ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചത്. പിന്നീട് ഇത് ഫെബ്രുവരി 15 വരെ നീട്ടുകയായിരുന്നു.

ഇതിനകം ദേശീയപാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കുന്ന ഒരു സ്റ്റിക്കര്‍ അല്ലെങ്കില്‍ ടാഗ് ആണ് ഫാസ്ടാഗ്.ടോള്‍ പ്ലാസയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്‌കാനറുമായി ആശയവിനിമയം നടത്താന്‍ ഉപകരണം റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വാഹനം ടോള്‍ പ്ലാസ കടന്നുകഴിഞ്ഞാല്‍ ആവശ്യമായ ടോള്‍ തുക ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗിലേക്ക് ലിങ്ക് ചെയ്ത പ്രീപെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ടോള്‍ ഇനത്തിലേക്കു പോവും.

ഇതിലൂടെ വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളിലൂടെ നിര്‍ത്താതെ വാഹനമോടിക്കാം. ടാഗ് ഒരു വാലറ്റ് അല്ലെങ്കില്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് പോലുള്ള പ്രീപെയ്ഡ് അക്കൗണ്ടുമായി ലിങ്കുചെയ്തിട്ടുണ്ടെങ്കില്‍, ഉടമകള്‍ ടാഗ് റീചാര്‍ജ് / ടോപ്പ് അപ്പ് ചെയ്യേണ്ടതുണ്ട്. ഇത് ഒരു സേവിങ്‌സ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, ബാക്കി തുക മുന്‍കൂട്ടി നിര്‍വചിച്ച പരിധിക്ക് താഴെയായിക്കഴിഞ്ഞാല്‍ പണം ഓട്ടോമാറ്റിക്കായി കുറയ്ക്കും. ഒരു വാഹനം ടോള്‍ പ്ലാസ കടന്നുകഴിഞ്ഞാല്‍, പണം കുറഞ്ഞതായി ഉടമയ്ക്ക് ഒരു എസ്എംഎസ് അലര്‍ട്ട് ലഭിക്കും. അക്കൗണ്ടുകളില്‍ നിന്നോ വാലറ്റുകളില്‍ നിന്നോ പണം ഡെബിറ്റ് ചെയ്യുന്നത് പോലെയാണ് അലര്‍ട്ട് വരുന്നത്.

ആമസോണ്‍, പേടിഎം, സ്‌നാപ്ഡീല്‍ തുടങ്ങിയ എല്ലാ പ്രധാന റീട്ടെയില്‍ പ്ലാറ്റ്‌ഫോമുകളിലും ഫാസ്ടാഗ് ഓണ്‍ലൈനില്‍ ലഭ്യമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Published

on

പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.

അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.

Continue Reading

india

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു; ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.

Published

on

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്‌കരിച്ചത് 2024 മാര്‍ച്ച് എട്ടിനാണ്.തുടര്‍ച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍.പി.ജി സിലിണ്ടന്റെ വില കുറച്ചത്.

നവംബര്‍ ഒന്നിന് വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.

Continue Reading

india

ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എങ്ങനെ നാടകമാകും; മോദിക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി

പൊതുസമൂഹത്തിന് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ജനാധിപത്യ ചര്‍ച്ചകള്‍ നാടകത്തില്‍ അനുവദിക്കില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

Published

on

നരേന്ദ്രമോദിയുടെ ഉപദേശത്തിന് ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എങ്ങനെ നാടകമാകും എന്ന് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി എം.പി. ഡല്‍ഹിയില്‍ വായുമലിനീകരണം വലിയ പ്രശ്‌നമാണ്. ഞങ്ങള്‍ അക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. പിന്നെ എന്തിനാണ് പാര്‍ലമെന്റ് അത്തരം ചര്‍ച്ചകള്‍ ഒരിക്കലും നാടകമല്ല. പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതും അതേ കുറിച്ചു സംസാരിക്കുന്നതും ഒരിക്കലും നാടകമല്ല. പൊതുസമൂഹത്തിന് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ജനാധിപത്യ ചര്‍ച്ചകള്‍ നാടകത്തില്‍ അനുവദിക്കില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

‘അടിയന്തരമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ് എല്ലാം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എസ്ഐആര്‍ പ്രക്രിയകള്‍, വായുമലിനീകരണം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളാണ് എല്ലാം. അതെല്ലാം ചര്‍ച്ച ചെയ്യാനുള്ള ഇടം തന്നെയല്ലേ പാര്‍ലമെന്റ്. ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത് എങ്ങനെയാണ് നാടകമാകുക? സംസാരിക്കാന്‍ അനുവദിക്കാത്തതാണ് യഥാര്‍ഥത്തില്‍ നാടകം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സംസാരിക്കാനുള്ള അവസരം തടഞ്ഞുവെക്കുന്നതാണ് യഥാര്‍ഥത്തില്‍ നാടകം’. പ്രിയങ്ക പറഞ്ഞു.

നേരത്തെ, പാര്‍ലമെന്റില്‍ വന്ന് പ്രതിപക്ഷം നാടകം കളിക്കരുതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

Continue Reading

Trending