ഡല്‍ഹി: മോദി രാജിവെക്കണം എന്ന് ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകള്‍ ഫേസ്ബുക്ക് പുനഃസ്ഥാപിച്ചു. ResignModi എന്ന ഹാഷ് ടാഗുകള്‍ ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന് വിശദീകരിച്ചാണ് ഫേസ്ബുക്കിന്റെ നടപടി.

കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് തുടര്‍ച്ചയായി പിന്‍വലിച്ചിരുന്നു. വിമര്‍ശനങ്ങളെ വിലക്കുന്നു എന്ന ആരോപണം പരിഗണിക്കാതെ ആയിരുന്നു ഫേസ്ബുക്കിന്റെ നടപടി. ഇതിന്റെ ഭാഗമായാണ് #ResignModi എന്ന് ടാഗ് ചെയ്ത പോസ്റ്റ്കള്‍ ഫേസ്ബുക്ക് പിന്‍വലിച്ചത്. എറെ ചര്‍ച്ച ചെയ്യപ്പെട്ട പോസ്റ്റുകള്‍ പൊടുന്നനെ അപ്രത്യക്ഷമായത് അന്താരാഷ്ട്ര തലത്തില്‍ അടക്കം ചര്‍ച്ചയായി. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്ക് നടപടി തിരുത്തിയത്.

ഹാഷ്ടാഗ് അബദ്ധവശാലാണ് ബ്ലോക്ക് ചെയ്യപ്പെട്ടത് എന്ന് ഫേസ്ബുക്ക് വിശദീകരിച്ചു.