ആലപ്പുഴ: ആലപ്പുഴ കണ്ണന്‍വര്‍ക്കി പാലത്തിനു സമീപം ഫെഡറല്‍ ബാങ്ക് ശാഖയില്‍ അഗ്നിബാധ. രാവിലെ എട്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. പുക ഉയരുന്നതു കണ്ട പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും അഗ്നിശമനസേനയും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം വ്യക്തമല്ല.