india

ഹരിയാനയില്‍ യുദ്ധ വിമാനം തകര്‍ന്ന് വീണു; പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെട്ടു

By webdesk17

March 07, 2025

ഹരിയാനയിലെ പഞ്ച്കുളയില്‍ യുദ്ധ വിമാനം തകര്‍ന്ന് വീണു. ബല്‍ദ്വാല ഗ്രാമത്തിലെ മലനിരകളിലാണ് നിയന്ത്രണം വിട്ട വിമാനം തകര്‍ന്നു വീണത്. പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെട്ടു, ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

സാങ്കേതിക തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

പതിവ് പരിശീലനത്തിന്റെ ഭാഗമായി പറയുന്നയര്‍ന്ന ബ്രിട്ടീഷ് നിര്‍മിതമായ ജാഗ്വാര്‍ യുദ്ധ വിമാനമാണ് തകര്‍ന്നു വീണത്. അംബാല വ്യോമത്താവളത്തില്‍ നിന്ന് ഉച്ചയോടെയാണ് വിമാനം പറന്നുയര്‍ന്നത്.

ജനവാസ മേഖലകള്‍ ഒഴിവാക്കിക്കൊണ്ട് പൈലറ്റ് യുദ്ധ വിമാനത്തെ വഴിതിരിച്ചുവിട്ടുവെന്ന് വ്യോമസേന അറിയിച്ചു. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.