കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നുമായി സിനിമ-സീരിയല്‍ നടി അറസ്റ്റില്‍. നടി അശ്വതി ബാബുവാണ് അറസ്റ്റിലായത്. തൃക്കാക്കരയിലെ ഇവരുടെ ഫഌറ്റില്‍ നിന്നാണ് എംഡിഎംഎ എന്ന ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.

ബംഗളൂരുവില്‍ നിന്ന് നടി ലഹരിമരുന്നെത്തിച്ചതെന്നാണ് സൂചന. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി. നടിയുടെ ഡ്രൈവര്‍ ബിനോയിയേയും തൃക്കാക്കര പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.