Film

ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

By webdesk13

September 05, 2023

ചലച്ചിത്ര നിര്‍മ്മാതാവ് കെ.എസ് ബൈജു പണിക്കര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഉത്രാടം തിരുനാള്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

വി ആര്‍ ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ്മാസ പുലരിയില്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്. മലയാള ടെലിവിഷന്റെ ആദ്യകാലത്ത് നിരവധി സ്വതന്ത്ര ടെലിവിഷന്‍ പരിപാടികളുടെയും നിര്‍മ്മാതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിരവധി കലാ സൗഹൃദസംഘങ്ങളുടെ സാരഥിയായിരുന്നു. വെള്ളറട വിപിഎംഎച്ച്എസ്എസ് മാനേജരായ ബൈജു പണിക്കര്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാണ്.