തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും. അവസാന വര്‍ഷ ഡിഗ്രി ക്ലാസുകളായിരിക്കും ഉണ്ടായിരിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

കോളജുകളില്‍ പ്രത്യേക വാക്‌സിന്‍ ഡ്രൈവ് നടത്തുമെന്നും ഒരു ഡോസെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാരണം രണ്ടു വര്‍ഷത്തിലേറെയായി അടഞ്ഞു കിടന്ന കലാലയങ്ങളാണ് ഒക്ടോബര്‍ നാല് മുതല്‍ വീണ്ടും തുറക്കുന്നത്.