പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സിപിഎമ്മിന്റെയും ജോസ് കെ മാണിയുടെയും നിലപാടുകള്‍ വ്യക്തമാക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.

നേരത്തെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ നാല് പ്രസവിച്ച് ജനസംഖ്യ വര്‍ധിപ്പിക്കണം എന്ന് ആഹ്വാനം ചെയ്ത ബിഷപ്പാണ് ഇയാള്‍. ഭൂമി കുംഭകോണ കേസില്‍ വിചാരണ നേരിടുന്ന ആളാണ് ജോസഫ് കല്ലറങ്ങാട്ടെന്നും ഷാഫി പറഞ്ഞു.

വിഷയത്തില്‍ ജോസ് കെ മാണിയുടെയും സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നിലപാട് എന്തെന്ന് അറിയാന്‍ മതനിരപേക്ഷ കേരളം കാത്തിരിക്കുകയാണെന്ന് ഷാഫി പറഞ്ഞു. അതേ സമയം ക്രിസ്ത്യന്‍ ജോയിന്റ് കൗണ്‍സില്‍ ബിഷപ്പിനെ തള്ളിപ്പറഞ്ഞ് മുന്നോട്ടുവന്നത് ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രൈസ്തവ പെണ്‍കുട്ടികളെയും യുവാക്കളെയും ലവ് ജിഹാദിലൂടെയും നാര്‍കോട്ടിക് ജിഹാദിലൂടെയും വഴി തെറ്റിക്കുകയാണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു പാലാ ബിഷപ്പ് ആരോപിച്ചത്.