കോഴിക്കോട്: നിപ നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെ സാംപിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്. മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ 73 പേര്‍ക്കും രോഗമില്ലെന്ന് ഇതോടെ സ്ഥിരീകരിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ പരിശോധന ഇന്ന് നടക്കും. 274 പേരാണ് കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.