Connect with us

kerala

ഉഴവൂര്‍ പഞ്ചായത്തിനെ നയിക്കാന്‍ 22കാരന്‍; പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട്

13 അംഗ പഞ്ചായത്തില്‍ അഞ്ചു സീറ്റുകള്‍ നേടി യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഇതോടെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റി(ഒഐഒപി)ന്റെ നിലപാട് നിര്‍ണായകമായത്.

Published

on

കോട്ടയം: ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായി 22 വയസ്സു പ്രായമുള്ള വിദ്യാര്‍ത്ഥി ജോണിസ് പി സ്റ്റീഫന്‍ അധികാരമേല്‍ക്കും. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടാകും ജോണിസ്. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

13 അംഗ പഞ്ചായത്തില്‍ അഞ്ചു സീറ്റുകള്‍ നേടി യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഇതോടെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റി(ഒഐഒപി)ന്റെ നിലപാട് നിര്‍ണായകമായത്. രണ്ടിടത്താണ് പാര്‍ട്ടി വിജയിച്ചത്. ബിജെപിക്ക് ഒരു സീറ്റു കിട്ടി.

തെരഞ്ഞെടുപ്പിന് ശേഷം നടന്ന ചര്‍ച്ചയില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനുമായി യുഡിഎഫ് സഖ്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ആദ്യ രണ്ടര വര്‍ഷമാണ് ജോണിസ് അധികാരം കൈയാളുക. രണ്ടാമൂഴത്തില്‍ കോണ്‍ഗ്രസിന് പ്രസിഡണ്ട് പദം കൈമാറും. പഞ്ചായത്തില്‍ ഒഐഒപി എട്ടു സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരുന്നത്. ജോണിസിന് പുറമേ, അഞ്ജു പി ബെന്നിയാണ് ജയിച്ച മറ്റൊരാള്‍.

ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര വിദ്യാര്‍ത്ഥിയാണ് ജോണിസ്. ഇപ്പോള്‍ മൂന്നാം സെമസ്റ്ററില്‍ പഠിക്കുന്നു. കോഴ്‌സ് പൂര്‍ത്തിയാകാന്‍ ഇനിയും മൂന്നു മാസത്തിലേറെ ബാക്കിയുണ്ട്. അധ്യാപക ദമ്പതികളായ പാണ്ടിയാംകുന്നേല്‍ സ്റ്റീഫന്റെയും ലൈബിയുടെയും മകനാണ്. സഹോദരി പ്ലസ് ടു വിദ്യാര്‍ത്ഥിനി ജ്യോതിസ് മരിയ.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം എന്‍സ്എസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വാര്‍ഡിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിച്ചിരുന്നു എന്നും അവരുടെ ആഗ്രഹപ്രകാരമാണ് മത്സരിച്ചത് എന്നും ജോണിസ് പ്രതികരിച്ചു.

60 കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ വേണം എന്നു വാദിക്കുന്ന പ്രസ്ഥാനമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സംഘടനയുടേത് എന്ന ആരോപണം ഉണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓവർസിയറെ മുഖത്തടിച്ച കേസ്; 4 പേർക്കെതിരെ കേസ്

വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Published

on

പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓഫീസറെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വായ്പൂരിലെ സെക്ഷൻ ഓഫീസിനുള്ളിൽ വെച്ചാണ് കെഎസ്ഇബി ഓവർസീയറെ യുവാവ് മുഖത്തടിച്ചത്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പെരുമ്പെട്ടി പൊലീസ് ആണ് കേസെടുത്തത്. മുഖത്തടിച്ച യുവാവിന് പുറമെ 4 പേരെ കൂടി സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെഎസ്ഇബി ഓവർസിയർ വിൻസെൻ്റ് മല്ലപ്പള്ളി താലൂക്ക് ആശുപ്രത്രിയിൽ ചികിൽസ തേടി.

മല്ലപ്പള്ളി, എഴുമറ്റൂര്‍, കൊറ്റനാട് പഞ്ചായത്തുകളില്‍ ശനിയാഴ്ച വൈകീട്ട് മഴയും കാറ്റും കാരണം മരങ്ങള്‍ വീണ് നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നിരുന്നു. ഇതെത്തുടര്‍ന്ന് ആയിരത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി.
വൈദ്യുതി മുടങ്ങിയതിൽ പരാതി പറയാനെന്ന പേരിൽ എത്തിയ മദ്യപ സംഘം പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നെന്ന് വിൻസന്റ് പറഞ്ഞു. എഴുമറ്റൂര്‍ അരീക്കലില്‍നിന്ന് എത്തിയവരാണ് ആക്രമിച്ചത്. ഓഫീസിലുണ്ടായിരുന്ന വനിതാ സബ് എഞ്ചിനീയര്‍ അടക്കമുള്ളവരെ ഭിഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

വിഷു ദിവസം അവധിയില്‍ ആയിരുന്നവരെക്കൂടി വിളിച്ചു വരുത്തി ലൈനുകള്‍ പുനഃസ്ഥാപിക്കുന്ന ജോലി വിശ്രമമില്ലാതെ നടത്തുന്നതിനിടെയാണ് ചിലര്‍ കയ്യേറ്റം ചെയ്തതെന്നും നിയമപരമായി നേടുമെന്നും അസി. എഞ്ചിനീയര്‍ നിര്‍മ്മല പറഞ്ഞു.

Continue Reading

india

ബിഗ് ബോസ് ഷോയുടെ ഉള്ളടക്കം പരിശോധിക്കാന്‍ കോടതി ഉത്തരവ്; നിയമലംഘനം തെളിഞ്ഞാൽ സംപ്രേഷണം നിര്‍ത്തിവയ്പ്പിക്കും

എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

Published

on

റിയാലിറ്റ് ഷോ ബിഗ്‌ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിര്‍ദേശം നല്‍കിയത്. ചട്ട ലംഘനമുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവയ്ക്കാനും കേന്ദ്രത്തിന് നിര്‍ദേശിക്കാം. എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ സംപ്രേഷണവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഷോയില്‍ നിയമവിരുദ്ധതയുണ്ടെങ്കില്‍ നടപടിയെടുക്കും. ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പരിപാടിയില്‍ ശാരീരിക ഉപദ്രവം അടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന് പരിശോധിക്കും. ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖും ജഎം എ അബ്ദുള്‍ ഹക്കിമും വ്യക്തമാക്കി.

1995ലെ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകള്‍ (റെഗുലേഷന്‍) നിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ശാരീരിക പീഡനം ഇന്ത്യന്‍ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995ലെ റെഗുലേഷന്‍ ആക്ടും 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റിഈ ഷോയെന്നും ഹര്‍ജിയില്‍ പറയുന്നു.

നിയമലംഘനമുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ പരിപാടി ഉടന്‍ നിര്‍ത്തലാക്കണമെന്നാണഅ ഹര്‍ജിക്കാരന്റെ ആവശ്യം. എല്ലാ സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും ബിഗ് ബോസ് സീസണ്‍ ആറുമായി ബന്ധപ്പെട്ട വിഡിയോകളും നീക്കം ചെയ്യേണ്ടിവരും. അടുത്തിടെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ സിജോ ജോണ്‍ എന്ന മത്സരാര്‍ത്ഥിയെ സഹ മത്സരാര്‍ത്ഥിയായ റോക്കി (ഹസീബ് എസ്.കെ) ശാരീരികമായി ഉപദ്രവിച്ചിരുന്നു. പിന്നാലെ റോക്കിയെ ഷോയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. വിഷയം ഏറെ ഗൗരവതരമെന്ന് വ്യക്തമാക്കിയ കോടതി നിയമലംഘനം പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

അതേസമയം ക്വീര്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചെന്നും ബിഗ് ബോസ് ഷോയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സ്വവര്‍ഗാനുരാഗിയായ മത്സരാര്‍ത്ഥിയെ അപമാനിച്ചതിന്റെ പേരില്‍ ദിശ സംഘടന കേരള ബ്രോഡ്കാസ്റ്റ് കണ്ടന്റ് കംപ്ലയിന്റ്സ് കൗണ്‍സിലിന് (ബിസിസിസി) പരാതി നല്‍കി.

Continue Reading

kerala

ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം: എം എം ഹസൻ

ബഹുസ്വരതയെ തകർക്കാൻ ബിജെപി ആസൂത്രിതമായി ശ്രമിക്കുകയാണെന്നും ഏക സിവിൽ കോഡ് പ്രഖ്യാപനം അത്തരത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

Published

on

ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. ബഹുസ്വരതയെ തകർക്കാൻ ബിജെപി ആസൂത്രിതമായി ശ്രമിക്കുകയാണെന്നും ഏക സിവിൽ കോഡ് പ്രഖ്യാപനം അത്തരത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

ആശങ്കകൾ അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതാണ് പ്രകടനപത്രിക. ഏക സിവിൽ കോഡ് വിഷത്തിൽ പൊതിഞ്ഞ പഞ്ചസാരയാണ്. ഇതിനെ ഹിന്ദുമതത്തിലെ ചില വിഭാഗങ്ങൾ എതിർക്കുന്നു. ഏക മതരാഷ്ട്രത്തിനുള്ള അടിസ്ഥാന ശില പാകുകയാണ് ഏക സിവിൽ കോഡ് പ്രഖ്യാപനമെന്നും എം എം ഹസൻ പറഞ്ഞു.

വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിനേയും അദ്ദേഹം വിമർശിച്ചു. ഇലക്ഷൻ കമ്മീഷനെ ബിജെപി നിയന്ത്രണത്തിലാക്കിയെന്നും രാഹുൽ ഗാന്ധിയെ സംശയ നിഴലിലാക്കാനുള്ള ശ്രമം നടക്കുകയാണെന്നുമായിരുന്നു പ്രതികരണം. ഫണ്ട് മരവിപ്പിച്ച് നിഷ്ക്രിയമാക്കാനുള്ള ശ്രമം നിഷ്ഫലമാതോടെയാണ് പുതിയ നീക്കം. ബിജെപി നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കുന്നില്ല.

പിണറായി ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനറാണ്. എൽഡിഎഫിന് വേണ്ടിയല്ല, കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് പിണറായിയുടെ പ്രചാരണം. ഈ പ്രചാരണത്തിന് പിണറായിക്ക് ഗുണം ലഭിക്കുന്നുണ്ട്. മോദി ഇനി കേരളത്തിൽ വരേണ്ടതില്ല, ബാക്കി പ്രചാരണം പിണറായി നടത്തുമെന്നും ഹസൻ പരിഹസിച്ചു.

Continue Reading

Trending