Connect with us

Culture

ഫിന്‍സ്‌ബെറി മസ്ജിദിനു നേരെ ആക്രമണം: പള്ളി ഇമാമിനോട് ക്ഷമ പറഞ്ഞ് ബ്രിട്ടീഷ് വനിത; വീഡിയോ വൈറല്‍

Published

on

ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്‌ബെറി പാര്‍ക്ക് മസ്ജിദിനു പുറത്ത് മുസ്‌ലിംകള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പള്ളി ഇമാമിനോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് വനിത.

ഇല്‍ഫോര്‍ഡ് സ്വദേശിയും അംഗപരിമിതയുമായ ജൂലി സിംപ്‌സണാണ് ആക്രമണത്തെ അപലപിച്ചും ക്ഷമാപണം നടത്തിയും ഇമാം മുഹമ്മദ് മഹ്മൂദിനെ കാണാനെത്തിയത്. തന്റെ മൊബിലിറ്റി സ്‌കോട്ടറില്‍ ഒറ്റക്കാണ് ജൂലി ഇല്‍ഫോര്‍ഡില്‍ നിന്ന് ഫിന്‍സ്‌ബെറിയിലെത്തിയത്.

ഭീകരാക്രണം നടത്തിയവര്‍ ബ്രിട്ടീഷ് ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും വിശുദ്ധ റമസാന്‍ മാസത്തിലുണ്ടായ ആക്രമണത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു.

ആക്രമണത്തിനിരയായവരുടെ കുടുംബത്തിന് നല്ലൊരു തുക ധനസഹായം കൂടി കൈമാറിയാണ് ജൂലി മടങ്ങിയത്. മതങ്ങള്‍ക്കതീതമായി മാനവികതയില്‍ വിശ്വസിക്കുന്നവര്‍ ഇന്നും അവശേഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ജൂലിയുടെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ജൂലിയുടെ വാക്കുകള്‍ ഇങ്ങനെ:
‘ ഞാന്‍ ഇവിടെ വരാന്‍ കാരണം, ഇവിടെ, ഈ പള്ളിക്കു പുറത്ത് ആക്രമണം നടത്തിയ ഭീകരര്‍ ഇംഗ്ലീഷുകാരെ പ്രതിനിധികരിക്കുന്നില്ലെന്ന് പറയാനാണ്. ക്ഷമാപണം നടത്താനാണ്. അവര്‍ ക്രിസ്ത്യാനികളല്ല, ദൈവം എന്നോട് പൊറുക്കട്ടെ, അവര്‍ മൃഗങ്ങളാണ്. അവര്‍ പന്നികളാണ്.

നിങ്ങളുടെ ഈ വിശുദ്ധ മാസത്തില്‍ ഇത്തരമൊരു ആക്രമണം നടന്നതില്‍ അതിയായ ഖേദമുണ്ട്. അവര്‍ മുസ്‌ലിംകളാണെന്ന് പറയുന്നു. എന്നാല്‍ അവര്‍ മുസ്‌ലിംകളല്ല. അവര്‍ ക്രിസ്ത്യാനികളുമല്ല. അവര്‍ ഒന്നുമല്ല. ഖുര്‍ആനിലും ബൈബിളിലും സഹോദരങ്ങളെ സ്‌നേഹിക്കാനാണ് പഠിപ്പിക്കുന്നത്.

ആരെങ്കിലും സ്വന്തം സഹോദരങ്ങളെ വധിക്കുമോ? സുഹൃത്തേ, എന്നോട് ക്ഷമിക്കുക. ആക്രമണം നടന്നത് എന്നെ വല്ലാതെ അലട്ടുന്നു. ഇതെന്റെ ഹൃദയത്തെ ഭേദിക്കുന്നു.

അംഗപരിമിതയായിട്ടും ഇല്‍ഫോര്‍ഡില്‍ നിന്നും ഇത്രയും ദൂരം ഞാന്‍ വന്നത് നിങ്ങളെ കാണാനും ക്ഷമാപണം നടത്താനും വേണ്ടി മാത്രമാണ്.’
കണ്ണീര്‍ പൊഴിച്ച് അവര്‍ നടത്തിയ ക്ഷമാപണം തനിക്ക് ഹൃദയഭേദകമായിരുന്നുവെന്ന് ഇമാം മുഹമ്മദ് മഹ്മൂദ് പ്രതികരിച്ചു.

തന്നോട് മാപ്പു ചോദിക്കേണ്ട കാര്യമില്ലെന്നും നിരപരാധികള്‍ക്കു നേരെ ആക്രമണം നടത്തിയവര്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുന്നുവെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ഇമാം ജൂലിയോട് പറഞ്ഞു. ‘എന്നാല്‍ അവര്‍ ഭീകരരാണ്. ക്രിമിനലുകളും തീവ്രവാദികളുമാണ്, ഐ.എസ്.ഐ.എസിനെ പോലെ.

ഐ.എസ് മുസ്‌ലിംകളെ പ്രതിനിധീകരിക്കാത്തതു പോലെ ഇയാള്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുന്നില്ല. ഞങ്ങളും ബ്രിട്ടന്റെ ഭാഗമാണ്’-ഇമാം പറഞ്ഞു.

ആക്രമണം നടന്നത് ഞായറാഴ്ച

ഞായറാഴ്ചയാണ് ഫിന്‍സ്‌ബെറി പാര്‍ക്കിലെ മസ്ജിദില്‍ നമസ്‌കാരം കഴിഞ്ഞിറങ്ങിയവര്‍ക്കു നേരെ വാന്‍ ഇടിച്ചു കയറ്റി ആക്രമണം നടത്തിയത്.

സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അക്രമിയെ സമീപത്തുള്ളവര്‍ കീഴടക്കി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് വരുന്നതു വരെ ജനങ്ങള്‍ നിയമം കൈയിലെടുക്കാതിരിക്കാന്‍ ഇമാം പ്രതിയെ സംരക്ഷിച്ചത് ഇന്നലെ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

Watch video:

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Film

മോഹന്‍ലാലിന്റെ ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്.

Published

on

മോഹന്‍ലാല്‍ നായകനാകുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹന്‍ലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

Continue Reading

Trending