കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ തീപിടിത്തം. റെയില്‍വെ സ്റ്റേഷനു സമീപത്തെ രണ്ടാം ഗേറ്റിനടുത്തുള്ള കാലിക്കറ്റ് നഴ്‌സിങ് ഹോമിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഒമ്പതു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
നേഴ്‌സിങ് ഹോമിന്റെ പഴയ കെട്ടിടത്തിലെ ഹീറ്ററില്‍ നിന്ന് തീ ഉയര്‍ന്നത്. ഹീറ്ററില്‍ നിന്നും പുക ഉയര്‍ന്നത് കണ്ട ജീവനക്കാര്‍ ഉടന്‍ തന്നെ ഫയര്‍‌സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് അഗ്നിശ്മന യൂണിറ്റുകള്‍ എത്തി ഉടന്‍ തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.