Fact Check
വന്ദേഭാരത് എക്സ്പ്രസില് തീപിടുത്തം; യാത്രക്കാര് സുരക്ഷിതര്

മധ്യപ്രദേശില് വന്ദേ ഭാരത് എക്സ്പ്രസില് തീപിടുത്തം. കോച്ചിന്റെ ബാറ്ററി ബോക്സില് ആണ് തീപിടുത്തമുണ്ടായത്. കുര്വായ് കെതോറ സ്റ്റേഷനില് വച്ചാണ് സംഭവം. ഭോപ്പാലില് നിന്നും ഡല്ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. തീ അണച്ചതായും യാത്രക്കാര് സുരക്ഷിതരാണെന്നും റെയില്വേ അറിയിച്ചു.
Fact Check
രാഹുല് ഗാന്ധി വീണ്ടും എം.പി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു
പാര്ലമെന്റംഗത്വം പുനഃസ്ഥാപിച്ചതോടെ ചൊവ്വാഴ്ച കേന്ദ്ര സര്ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തില് രാഹുല് ഗാന്ധിക്ക് പങ്കെടുക്കാനാകും

രാഹുല് ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. അപകീര്ത്തികേസില് രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധി നാലാം തീയതി സുപ്രീംകോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.
പാര്ലമെന്റംഗത്വം പുനഃസ്ഥാപിച്ചതോടെ ചൊവ്വാഴ്ച കേന്ദ്ര സര്ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തില് രാഹുല് ഗാന്ധിക്ക് പങ്കെടുക്കാനാകും. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചര്ച്ചയ്ക്കു ലോക്സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കിയ ഗൗരവ് ഗൊഗോയ്ക്കു ശേഷം രാഹുല് ഗാന്ധിയാകും പ്രതിപക്ഷത്ത് നിന്ന് പ്രസംഗിക്കുക.
137 ദിവസങ്ങള്ക്കു ശേഷമാണ് രാഹുല് ഗാന്ധി പാര്ലമെന്റിലേക്ക് മടങ്ങിയെത്തുക. കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുല് ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാല്, ലോക്സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോകസഭാ സെക്രട്ടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാല് ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും വേണ്ടതുണ്ട്. ഇത് വേഗത്തില് വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര് ഓം ബിര്ലയ്ക്ക് കോണ്ഗ്രസ് കത്ത് നല്കിയിരുന്നു.
എന്നാലിത് നേരിട്ട് സ്വീകരിക്കാതെ സ്പീക്കര് ഓം ബിര്ല ഒഴിഞ്ഞു മാറിയിരുന്നു. സമയം അനുവദിക്കാതിരുന്നതോടെ, കോണ്ഗ്രസ് ലോകസ്സഭാ കക്ഷി നേതാവ് അധീര് രഞ്ജന് ചൗധരി കത്ത് ലോക്സഭാ സെക്രട്ടേറിയറ്റിനെ എല്പ്പിക്കുകയായിരുന്നു. കഴിഞ്ഞ മാര്ച്ച് 23ലെ സുപ്രീംകോടതി ഉത്തരവു വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കി ലോകസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്.
Fact Check
കരിപ്പൂര് വിമാനപകടത്തിന് ഇന്നേക്ക് മൂന്ന് വര്ഷം
2020 ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ വിമാന അപകടം ഉണ്ടായത്.

കരിപ്പൂര് വിമാന അപകടം നടന്ന് ഇന്നേക്ക് മൂന്നാണ്ട് തികയുന്നു. സ്വന്തം ജീവന് പണയംവെച്ച് രക്ഷപ്രവര്ത്തനം നടത്തിയവര്ക്കുള്ള നന്ദി സൂചകമായി നെടിയിരുപ്പ് ഫാമിലി ഹെല്ത്ത് സെന്ററിന് അപകടത്തില് മരിച്ചവരുടെ ആശ്രിതരും രക്ഷപെട്ടവരും ചേര്ന്ന് പുതിയ കെട്ടിടം നിര്മിച്ച് നല്കും. വിമാന അപകടം നടന്നതിന് പിന്നാലെ നിര്ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്വീസ് പുനരാരംഭിക്കണമെങ്കില് റണ്വേ നവീകരിക്കണം.
2020 ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ വിമാന അപകടം ഉണ്ടായത്. റണ്വേക്ക് പുറത്ത് പോയി താഴ്ച്ചയിലേക്ക് വീണ എയര് ഇന്ത്യ വിമാനം മൂന്നു കഷ്ണങ്ങളായി മാറി. 21 പേരാണ് അപകടത്തില് മരിച്ചത്. നിരവധി പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. കൊവിഡ് കാലത്ത് സ്വന്തം സുരക്ഷ പരിഗണിക്കാതെയാണ് നാട്ടുകാര് രക്ഷപ്രവര്ത്തനം നടത്തിയത്. ഈ നാട്ടുകാര്ക്ക് ആദരവ് അര്പ്പിച്ചാണ് നെടിയിരിപ്പ് ഫാമിലി ഹെല്ത്ത് സെന്ററിന് പുതിയകെട്ടിടം നിര്മ്മിക്കാന് വിമാന അപകടത്തില് നിന്നും രക്ഷപെട്ടവരും മരിച്ചവരുടെ കുടുംബങ്ങളും തീരുമാനിച്ചത്. അപകടം നടന്നതിന് പിന്നാലെ വലിയ വിമാനങ്ങള് പൂര്ണ്ണമായി നിര്ത്തിവെച്ചു. റണ്വേ നവീകരിച്ചാല് മാത്രമെ വലിയ വിമാനങ്ങള് ഇറക്കനാവൂ. റണ്വെയുടെ നീളം വര്ദ്ധിപ്പിക്കാനായി ഭൂമി ഏറ്റെടുക്കാനുളള നടപടികള് ഉടന് ആരംഭിക്കും.
Fact Check
മണിപ്പൂര് കത്തുന്നു; വീടുകള്ക്ക് തീയിട്ടു, വെടിവെയപ്; സംഘര്ഷത്തില് പരിക്കേറ്റ പൊലീസുകാരന് മരിച്ചു

മണിപ്പൂരില് സംഘര്ഷം തുടരുന്നു. ചെക്ക്ക്കോണ് മേഖലയില് വീടുകള് തീയിട്ടു. ക്വക്തയില് രാത്രിയിലും വെടിവെപ്പ് ഉണ്ടായി. കഴിഞ്ഞ ദിവസത്തെ സംഘര്ഷത്തില് പരിക്കേറ്റ ഒരു പൊലീസുകാരന് കൂടി കൊല്ലപ്പെട്ടതായി റിപ്പോര്ട്ട് പുറത്തുവന്നിട്ടുണ്ട്.
ഇംഫാല് വെസ്റ്റില് ആയുധങ്ങള് കൊള്ളയടിക്കാന് ശ്രമിച്ച 4 പേര് അറസ്റ്റിലായി. കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. മണിപ്പൂരിലെ കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് 5 പൊലീസുകാര്ക്ക് കൂടി സസ്പെന്ഷന്. നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുന്നതിലെ കാലതാമസത്തിനെതിരെ സര്ക്കാരിനെ ബഹിഷ്ക്കരിക്കാന് മെയ്തെയ് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
-
india2 days ago
ഇന്ത്യയില് നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന് റൈറ്റ്സ് വാച്ച് റിപ്പോര്ട്ട്
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്ണാടകയില് സര്ക്കാര് സ്കൂളില് മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala3 days ago
ഉപരാഷ്ട്രപതിയുടെ രാജി ഉയര്ത്തുന്ന പ്രശ്നങ്ങള്
-
kerala16 hours ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
india3 days ago
സ്കൂളുകളില് ഓഡിയോ വിഷ്വല് റെക്കോര്ഡിംഗ് സിസിടിവി ക്യാമറകള് സ്ഥാപിക്കാന് നിര്ദേശം നല്കി സിബിഎസ്ഇ
-
News3 days ago
അതിര്ത്തി കടക്കാന് ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയന് നാവികസേനയുടെ ഹെലികോപ്റ്റര് നേരിട്ടതായി റിപ്പോര്ട്ട്
-
EDUCATION3 days ago
പ്ലസ് വണ് ട്രാന്സ്ഫര് അലോട്മെന്റ് പ്രവേശനം നാളെ മുതല്