കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തകര്‍ ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രം ഉപയോഗിച്ച് വോട്ടുപിടിച്ച് എല്‍ഡിഎഫ്. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ തെക്കുംമുറി മൂന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കുരുണിയന്‍ ഹസീന ഹക്കീമിന്റെ പ്രചാരണ ബോര്‍ഡിലാണ് ഫിറോസ് ഇടംപിടിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഫിറോസിന്റെ ചിത്രമുള്ളത്. ആശയറ്റവര്‍ക്ക് പ്രതീക്ഷയായി എന്നാണ് ഫ്ളക്‌സിലെ തലവാചകം. ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പല വേള സിപിഎം സൈബര്‍ ആക്രമണത്തിന്റെ ഇരയായ സാമൂഹിക പ്രവര്‍ത്തകനാണ് ഫിറോസ്. നേരത്തെ, സൈബര്‍ ആക്രമണങ്ങളില്‍ മനംമടുത്ത് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് എന്നു വരെ ഫിറോസ് പറഞ്ഞിരുന്നു.