മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ കെടി ജലീലിനെതിരെ മത്സരിക്കാന്‍ ഫിറോസ് കുന്നുംപറമ്പിലിനെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കി യുഡിഎഫ്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് താന്‍ പിന്മാറുകയാണെന്ന് കഴിഞ്ഞദിവസം ഫിറോസ് പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഫിറോസിനെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയെ നിര്‍ത്തണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇതോടെയാണ് ഫിറോസ് പിന്മാറ്റം പ്രഖ്യാപിച്ചത്. എന്നാല്‍ റിയാസ് മുക്കോളിയെ പട്ടാമ്പി മണ്ഡലത്തിലേക്ക് നിയോഗിക്കുകയായിരുന്നു.