ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ് ഡെയ്‌സ് സെയിലിനു തുടക്കമായി. സ്മാര്‍ട് ഫോണുകള്‍ വാങ്ങുമ്പോള്‍ വിലക്കിഴിവടക്കമാണ് പുതിയ വില്‍പന മേള. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചാല്‍ 10 ശതമാനം അധികം കിഴിവും നല്‍കുന്നു.

ഐഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കുന്നുണ്ടെന്നാണ് ഫ്ളിപ്കാര്‍ട്ട് അവകാശപ്പെടുന്നത്. ബിഗ് സേവിങ് സെയിലില്‍ മികച്ച ഓഫറുകള്‍ നല്‍കി കൂടുതല്‍ ഉപയോക്താക്കളെ എത്തിക്കാനാണ് ഫ്ളിപ്കാര്‍ട്ടിന്റെ ശ്രമം.

ചില ഓഫറുകള്‍ ഇങ്ങനെ

ഐഫോണ്‍ എസ്ഇ 2020 തുടക്ക മോഡല്‍ 32,999 രൂപ.ഐഫോണ്‍ 11 പ്രോ 64ജിബി 79,999 രൂപ. ഇതിനൊപ്പം എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. 13,200 രൂപ വരെ അത്തരത്തിലും ലാഭിക്കാം. അതായത് പലര്‍ക്കും ഈ മോഡല്‍ ഏകദേശം 70,000 രൂപയ്ക്ക് ലഭിച്ചേക്കും.

ഐഫോണ്‍ എക്‌സ്ആര്‍ 38,999 രൂപ. എക്‌സ്‌ചേഞ്ച് വഴി 13,200 രൂപ വരെ കിഴിവും ഓഫര്‍ ചെയ്യുന്നു. പൊകോ എക്‌സ്3 15,999 രൂപ.