ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലൈഓവര്‍ തകര്‍ന്നു വീണ് 12 പേര്‍ മരിച്ചു. ഫ്‌ളൈ ഓവറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഏറെപേര്‍ കുടുങ്ങിക്കിടക്കുന്നതായുരുന്നു സൂചന.

വാരാണസിയിലെ കാന്റീലാണു സംഭവം. ഫ്‌ളൈ ഓവര്‍ നിര്‍മാണ് ജോലികളില്‍ ഏര്‍പ്പെട്ടരിക്കുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും. സംഭവത്തെ തുടര്‍ന്ന് എത്രയും പെട്ടെന്ന് സ്ഥലത്ത് എത്തിച്ചേരാന്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മന്ത്രി നീല്‍കാന്ത് തീവാരി എന്നിവര്‍ക്കു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.