Connect with us

crime

ഭക്ഷ്യ സുരക്ഷ വകുപ്പില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

ഭക്ഷ്യ സുരക്ഷ വകുപ്പില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

Published

on

സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പുകളിലെ അഴിമതി കണ്ടെത്തുന്നതിനായി വിജിലന്‍സ് സംസ്ഥാനമൊട്ടാകെ മിന്നല്‍ പരിശോധന തുടങ്ങി. ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ഗുണമേന്മ കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ വില്‍ക്കുന്നതിന് ഒത്താശ ചെയ്യുന്നതായി വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ഹെല്‍ത്ത്- വെല്‍ത്ത് എന്ന പേരില്‍ ഇന്ന് രാവിലെ മുതല്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മിഷണറുടെ കാര്യാലയത്തിലും 14 ജില്ലകളിലേയും അസി. സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മിഷണറുമാരുടെയും ഓഫീസുകളിലും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സുരക്ഷ ലാബുകളിലും ഒരേ സമയം മിന്നല്‍ പരിശോധന തുടങ്ങിയത്.

crime

കാമുകിയെ കൊന്ന് ജോലി ചെയ്യുന്ന ക്ഷേത്രത്തിന് സമീപമുള്ള അഴക്കുചാലില്‍ തള്ളി പൂജാരി

Published

on

തെലങ്കാനയിൽ കാമുകിയെ കൊന്ന് അഴുക്കുചാലിൽ തള്ളി പൂജാരി. 30 വയസുകാരിയായ അപ്‌സരയെ ആണ് സായ് കൃഷ്ണയെന്ന പൂജാരി കൊലപ്പെടുത്തിയത്. വിവാഹിതനായ സായ് കൃഷ്ണയോട് തന്നെ വിവാഹം കഴിക്കണമെന്ന് അപ്‌സര നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സായ് കൃഷ്ണയാണ് അപ്‌സരയെ കാൺമാനില്ലെന്ന് പറഞ്ഞ് മെയ് 3ന് പൊലീസിൽ പരാതി നൽകുന്നത്. ഷംഷാബാദ് ബസ് സ്റ്റാൻഡിൽ താൻ അപ്‌സരെ കൊണ്ടുവിട്ടുവെന്നും അതിൽ പിന്നെ അപ്‌സരയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും സായ്കൃഷ്ണ പറഞ്ഞു. ഭദ്രാചലത്തേക്കാണ് അപ്‌സര പോയതെന്നും സായ് കൃഷ്ണ പൊലീസിൽ മൊഴി നൽകി. അപ്‌സര തന്റെ അന്തിരവളാണെന്നാണ് സായ് കൃഷ്ണ പൊലീസിനോട് പറഞ്ഞത്.

എന്നാൽ കേസ് അന്വേഷണം പുരോഗമിക്കവെ സായ് കൃഷ്ണയിൽ പൊലീസിന് സംശയം തോന്നിത്തുടങ്ങി. ചില സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും സായ് കൃഷ്ണയ്ക്ക് പ്രതികൂലമായി. ഒടുവിൽ ചോദ്യം ചെയ്യലിനൊടുവിൽ സായ് കൃഷ്ണ കുറ്റം സമ്മതിച്ചു. വിവാഹിതനായ സായ് കൃഷ്ണയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. ഇതിന് പിന്നാലെയാണ് സായ് കൃഷ്ണ അപ്‌സരയുമായി പ്രണയത്തിലാകുന്നത്. എന്നാൽ തന്നെ വിവാഹം ചെയ്യാൻ അപ്‌സര സായ് കൃഷ്ണയെ നിർബന്ധിച്ചതോടെ സായ് കൃഷ്ണ കൊലപാതകം ആസൂത്രണം ചെയ്ത് നടത്തി.

ഷംഷാബാദിൽ വച്ച് അപ്‌സരയെ കൊലപ്പെടുത്തിയ സായ് കൃഷ്ണ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി സരൂർനഗറിലേക്ക് മാറ്റി. പിന്നാലെ താൻ ജോലി ചെയ്യുന്ന ക്ഷേത്രത്തിന് അടുത്തുള്ള എംആർഒ ഓഫിസിന് പിന്നിലുള്ള മാൻഹോളിൽ മൃതദേഹമടങ്ങിയ പ്ലാസ്റ്റിക് കവർ ഉപേക്ഷിച്ചു. സംഭവത്തിൽ സായ് കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading

crime

മാർക്ക് ലിസ്റ്റ് ചമച്ച കേസിൽ ഏഷ്യാനെറ്റ് ലേഖികക്കെതിരെ കേസെടുത്തു

Published

on

മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ വിചിത്ര നടപടിയുമായി പൊലീസ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയേയും കേസില്‍ പ്രതിയാക്കി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെയാണ് പ്രതിയാക്കിയത്. കേസില്‍ അഞ്ചാം പ്രതിയാണ് അഖില. റിപ്പോര്‍ട്ടര്‍ ഗൂഢാലോചന നടത്തിയെന്നാണ് ആര്‍ഷോയുടെ പരാതിയില്‍ ആരോപിക്കുന്നത്.

മാര്‍ക്ക് ലിസ്റ്റ് വിവാദം തനിക്കെതിരായ ഗൂഢാലോചനയാണെന്നാണ് ആര്‍ഷോയുടെ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്ററായ വിനോദ് കുമാറാണ് ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലാണ് രണ്ടാം പ്രതി.ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Continue Reading

crime

പാലക്കാട് എ.ഐ ക്യാമറ ഇടിച്ച് തകര്‍ത്ത സംഭവം; ഒരാള്‍ പിടിയില്‍

Published

on

പാലക്കാട്‌ വടക്കഞ്ചേരിയിൽ എ ഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശിയാണ് പിടിയിലായത്. സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഉപേക്ഷിച്ച വാഹനത്തിനായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ച് അന്വേഷണം. വാഹനം ശ്രദ്ധയിൽ പെടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വടക്കഞ്ചേരിയിലെ ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ വാഹനം ഇടിച്ച് തകർന്നത്.ഇടിച്ച വാഹനം നിർത്താതെ പോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.സിദ്ധാർഥ് എന്നാണ് വാഹനത്തിൽ എഴുതിയത്.ഈ വാഹനത്തേക്കുറിച്ച് അറിയാവുന്നവർ വിവരം അറിയിക്കണമെന്ന് വടക്കഞ്ചേരി പൊലീസ് അറിയിച്ചു.

മനപ്പൂർവ്വം ക്യാമറ നശിപ്പിക്കാൻ വാഹനം ഇടിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ക്യാമറ തൂൺ ഇടിച്ചിട്ടത് വലിയ വാഹണമെന്നാണ് ദൃക്‌സാക്ഷികൾ നൽകിയ വിവരം.

Continue Reading

Trending